തുറന്ന് പറ‍യാം മാപ്പ്… തി​രു​വാ​ർ​പ്പി​ൽ ബ​സ് ഉ​ട​മ​യെ മ​ർ​ദി​ച്ച സം​ഭ​വത്തിൽ മാ​പ്പ് പ​റ​ഞ്ഞ് സി​ഐ​ടി​യു നേ​താ​വ്

കൊ​ച്ചി: കോ​ട്ട​യം തി​രു​വാ​ർ​പ്പി​ൽ വെ​ട്ടി​ക്കു​ള​ങ്ങ​ര ബ​സ് ഉ​ട​മ രാ​ജ്മോ​ഹ​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ തു​റ​ന്ന കോ​ട​തി​യി​ൽ മാ​പ്പ് പ​റ​യാ​മെ​ന്ന് സി​ഐ​ടി​യു നേ​താ​വ് കെ ​ആ​ർ. അ​ജ​യ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

രാ​ജ്മോ​ഹ​നെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ നി​രു​പാ​ധി​കം മാ​പ്പ് പ​റ​ഞ്ഞ് അ​ജ​യ് ഹൈ​ക്കോ​ട​തി​യി​ല്‍ സ​ത്യ​വാം​ഗ്‌മൂ​ലം സ​മ​ര്‍​പ്പി​ച്ചു. 

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ത​നി​ക്കെ​തി​രെ ഫ​യ​ൽ ചെ​യ്ത കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഈ ​സ​ത്യ​വാം​ഗ്‌മൂ​ല​ത്തോ​ടൊ​പ്പ​മാ​ണ് തു​റ​ന്ന കോ​ട​തി​യി​ൽ മാ​പ്പ് പ​റ​യാ​മെ​ന്ന് അ​ജ​യ് അ​റി​യി​ച്ച​ത്.‌ 

ജൂ​ൺ 25-നാ​ണ് അ​ജ​യ് രാ​ജ്മോ​ഹ​നെ മ​ർ​ദി​ച്ച​ത്. വേ​ത​ന ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്ന ബ​സ് സ​ർ​വീ​സ് കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ൽ പു​ന​രാ​രം​ഭി​ക്കു​വാ​ൻ രാ​ജ്മോ​ഹ​ൻ ശ്ര​മി​ച്ചി​രു​ന്നു. 

സി​ഐ​ടി​യു​ക്കാ​ർ ബ​സി​ൽ ചാ​ർ​ത്തി​യി​രു​ന്ന കൊ​ടി​തോ​ര​ണ​ങ്ങ​ൾ നീ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​ജ​യ് രാ​ജ്മോ​ഹ​നെ കൈ​യേ​റ്റം ചെ​യ്ത​ത്.

Related posts

Leave a Comment