ചേർത്തല: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലടീച്ചർക്കെതിരെ അപകീർത്തികരമായ രീതിയിൽ പ്രസ്താവന നടത്തിയെന്നാരോപിച്ച് കോണ്ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താന് വക്കീൽനോട്ടീസ്. സ്വകാര്യ ടിവി ചാനൽ ചർച്ചയ്ക്കിടെയിലാണ് അപകീർത്തികരമായ വാക്പ്രയോഗം നടന്നത്.
കഴിഞ്ഞ രണ്ടിന് നടന്ന ചാനൽ ചർച്ചയിൽ രാജ്മോഹൻ ഉണ്ണിത്താൻ ശശികലയെ ആക്ഷേപിച്ചെന്നും അവതാരകൻ ഇത് പിന്തുണച്ചെന്നും കാട്ടിയാണ് നോട്ടീസ് അയച്ചത്. സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്ത പരിപാടിയുടെ അവതാരകനും വക്കീൽനോട്ടീസ് അയച്ചിട്ടുണ്ട്.
പരിപാടി സംപ്രേഷണം ചെയ്തതിന് ചാനലിനെതിരെയും പരാതി നൽകിയിട്ടുണ്ട്. പരാമർശം പിൻവലിച്ച് മാപ്പ് പറയാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കോടതിയെ സമീപിക്കുമെന്നും നോട്ടീസിൽ പറയുന്നു.