തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പോക്ക് അപകടത്തിലേക്ക്. നേ തൃത്വത്തിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ഉത്തരവാദികള്‍ ഇപ്പോഴത്തെ നേതൃത്വമാണെന്നും ഉണ്ണിത്താന് കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ പോക്ക് അപകടത്തിലേക്കാണെന്ന് പറയാതെ നിർവാഹമില്ല. കെപിസിസി പുനഃസംഘടന പൂർത്തിയാക്കാൻ ഒന്നരവർഷമായിട്ടും സാധിച്ചിട്ടില്ല.
ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചു എന്നാൽ ഡിസിസികൾ പുനഃസംഘടിപ്പിച്ചില്ല. ബ്ലോക്ക് പ്രസിഡന്റുമാരേയും മണ്ഡലം പ്രസിഡന്റുമാരേയും ഇതുവരെ പുനഃസംഘടിപ്പിക്കാൻ സാധിച്ചിട്ടില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഇതിന്റെയെല്ലാം ബന്ധപ്പെട്ടവർ അടിയന്തരമായി പുനഃസംഘടന പൂർത്തിയാക്കണം. ഇല്ലെങ്കിൽ കാര്യങ്ങൾ അപകടത്തിലാവും. പാർട്ടിയുടെ താഴെത്തട്ട് വരെയുള്ള പുനഃസംഘടന പൂർത്തിയാക്കിയേ മതിയാവൂ.
ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം നിലവിലെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വമാണ്. നേതൃത്വത്തിൽ ആരൊക്കെ ഉൾപ്പെടുന്നോ അവരെല്ലാം ഈ അവസ്ഥയ്ക്ക് മറുപടി പറഞ്ഞേ മതിയാവൂ എന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.