ഇരിട്ടി: വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടുമ്പോള്‍ യാതൊരു നടപടിയും സ്വീകരിക്കാതെ മുഖ്യമന്ത്രി കവലപ്രസംഗം നടത്തുക മാത്രമാണ് ചെയ്യുന്നതെന്ന് എഐസിസി അംഗം രാജ് മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കുന്നോത്ത് നടത്തിയ കോണ്‍ഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ തുടരുന്നത്. മന്ത്രി ഭൂമി കൈയേറിയെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ 32 ക്രിമിനല്‍ കേസിലെ പ്രതിയായ സരിതയുടെ വാക്കിന് വിലകല്‍പ്പിക്കുന്നത് രാഷ്ട്രീയ താത്പര്യങ്ങള്‍ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബസംഗമത്തില്‍ ബൂത്ത് പ്രസിഡന്റ് സജീവന് കളപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎല്‍എ, സജീവ് ജോസഫ്, ചന്ദ്രന് തില്ലങ്കേരി, പി.കെ.ജനാര്ദ്ദനന്, തോമസ് വര്‍ഗീസ്, ഷൈജന്‍ ജേക്കബ്, മൂര്യന്‍ രവീന്ദ്രന്, പി.സി. പോക്കര്, വത്സല ചാത്തോത്ത്, അനിത ജാനിഖാന്, സുജ ചന്ദ്രന്, ജയപ്രകാശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.