ഇ​ന്ത്യ സ​മാ​ധാ​ന​ത്തി​ന്‍റെ പു​രോ​ഹി​ത​ൻ, പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്താ​നു​മ​റി​യാമെന്ന് രാ​ജ്നാ​ഥ് സിം​ഗ്

കി​മി​ൻ: ഇ​ന്ത്യ ലോ​ക​സ​മാ​ധാ​ന​ത്തി​ന്‍റെ പൗ​രോ​ഹി​ത്യം പേ​റു​ന്ന രാ​ഷ്‌​ട്ര​മാ​ണെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്ന​തു​പോ​ലെ അ​തി​ക്ര​മ​ത്തി​നു ചു​ട്ട മ​റു​പ​ടി ന​ല്കാ​നും ഈ ​രാ​ജ്യ​ത്തി​നു മ​ടി​യി​ല്ലെ​ന്നും ചൈ​ന​യെ പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ച് രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ കി​മി​നി​ൽ ബോ​ർ​ഡ​ർ റോ​ഡ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ നി​ർ​മി​ച്ച 12 റോ​ഡു​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി. റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തോ​ടെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ക​ളി​ൽ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്താ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment