ന്യൂഡൽഹി: അരുണാചൽപ്രദേശിലെ വിവിധ സ്ഥലങ്ങളുടെ പേരുമാറ്റിയ ചൈനയുടെ നടപടിയിൽ രൂക്ഷപ്രതികരണവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അരുണാചലിലെ നാംസായ് മേഖലയിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് ചൈനയുടെ നടപടിക്കെതിരെ രാജ്നാഥ് സിംഗ് രംഗത്തെത്തിയത്.
അരുണാചലിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള 30 പ്രദേശങ്ങളുടെ പേരുമാറ്റിക്കൊണ്ടുള്ള പട്ടിക കഴിഞ്ഞയാഴ്ച ചൈന പുറത്തിറക്കിയിരുന്നു. അരുണാചൽ ചൈനയുടെ ഭാഗമാണെന്ന് അവകാശവാദം നേരത്തെയും ചൈന ഉന്നയിച്ചിരുന്നു.
ഇന്ത്യ ചൈനയിലെ സ്ഥലങ്ങളുടെ പേരുകൾ മാറ്റിയാൽ ആ സ്ഥലങ്ങളെല്ലാം ഇന്ത്യയുടേതാകുമോ എന്ന് അദ്ദേഹം ചോദിച്ചു. ചൈന സ്ഥലങ്ങളുടെ പേരുമാറ്റിയുള്ള പട്ടിക പുറത്തുവിട്ടതുകൊണ്ട് യാഥാർത്ഥ്യം ഇല്ലാതാകുന്നില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.