ന്യൂഡൽഹി: രാജ്യത്തു തീവ്രവാദപ്രവർത്തനങ്ങൾ നടത്തിയശേഷം പാക്കിസ്ഥാനിലേക്കു പലായനം ചെയ്യുന്നവരെ പിന്തുടർന്ന് അവരുടെ മണ്ണിൽ വച്ചുതന്നെ വേട്ടയാടി വകവരുത്തുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
അയൽരാജ്യങ്ങളുമായി എപ്പോഴും നല്ല ബന്ധം വേണമെന്നുതന്നെയാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ, ഇന്ത്യക്കെതിരേ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചാൽ ആരെയും വെറുതെ വിടില്ല.
ഇന്ത്യയ്ക്ക് അതിനുള്ള കഴിവുണ്ട്. പാക്കിസ്ഥാനും അത് മനസിലാക്കിത്തുടങ്ങിയിരിക്കുന്നു – രാജ്നാഥ് പറഞ്ഞു. വിദേശരാജ്യത്തുള്ള ഭീകരരെ വധിക്കുന്ന പദ്ധതിയുടെ ഭാഗമായി 2020 മുതൽ 20 പേരെ പാക്കിസ്ഥാനിൽ വച്ച് ഇന്ത്യ കൊലപ്പെടുത്തിയെന്ന് ഒരു ബ്രിട്ടീഷ് പത്രം വാർത്ത നൽകിയിരുന്നു. ഇതിനു