ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയവും സിനിമയും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന മേഖലകളാണ്. തമിഴ്‌സിനിമയില്‍ നിന്ന് ഉദിച്ചുയര്‍ന്ന് തമിഴ്‌നാട് ഭരിച്ചവര്‍ അനവധിയാണ്. താരങ്ങള്‍ക്ക് സിനിമയിലൂടെ ലഭിക്കുന്ന ആരാധകവൃന്ദം അവര്‍ രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ അണികളാകുന്നത് തമിഴ്‌നാട്ടിലെ പതിവു കാഴ്ചയാണ്. എംജിആറും ജയലളിതയുമുള്‍പ്പെടെ തമിഴിലെ പ്രമുഖ താരങ്ങള്‍ തമിഴ് രാഷ്ട്രീയത്തെ അടക്കിവാണവരാണ്. ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനായി ആളുകള്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ബഹുഭൂരിപക്ഷം ആളുകളും രജനിയുടെ രാഷ്ട്രീയ പ്രവേശത്തെ അനുകൂലിക്കുമ്പോള്‍ ചിലര്‍ എതിര്‍ക്കുന്നു. രജനിയുടെ വന്‍ ജനപ്രീതിയാണ് എതിര്‍കക്ഷികളെ ഭയപ്പെടുത്തുന്നത്.
പലരും മുമ്പ് രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ചോദിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും താരം നിലപാടു വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരം അനുസരിച്ച് രജനിയുടെ രാഷ്ട്രീയ പ്രവേശം ഉടനുണ്ടാകുമെന്നാണ് സൂചന. തുക്ലഖ് മാഗസിന്റെ 47-ാം വാര്‍ഷികത്തിലായിരുന്നു രാഷ്ട്രീയ പ്രവേശത്തിലേക്ക് സൂചന നല്‍കുന്ന പരാമര്‍ശം രജനിയില്‍ നിന്നുണ്ടായത്. തമിഴ്‌നാട്ടിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ തമിഴ് മാഗസിന്റെ മുന്‍ എഡിറ്റര്‍ ചോ രാമസ്വാമിയെ താന്‍ ഓര്‍ത്തു പോകുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ എതിര്‍ത്തവരില്‍ പ്രമുഖന്‍ നടനും ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി അധ്യക്ഷനുമായ ശരത്കുമാറാണ്. അമേരിക്കന്‍ തിരഞ്ഞെടുപ്പിലുള്‍പ്പെടെ വിജയം കണ്ട തദ്ദേശീയ വാദമാണ് ശരത്കുമാര്‍ രജനിക്കെതിരേ പ്രയോഗിക്കാനൊരുങ്ങുന്നത്.അടുത്തിടെ നടന്ന ഒരു പത്ര സമ്മേളനത്തിലാണ് ശരത്കുമാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തേക്കുറിച്ചുള്ള തന്റെ നിലപാട് അറിയിച്ചത്. രജനികാന്ത് തന്റെ നല്ല സുഹൃത്തും നല്ല വ്യക്തിയും സൂപ്പര്‍ സ്റ്റാറുമാണ്. എന്നിരിക്കലും അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയാല്‍ ആദ്യം എതിര്‍ക്കുന്നത് താനായിരിക്കും എന്നാണ് അന്ന് ശരത്കുമാര്‍ പറഞ്ഞത്.
രജനികാന്തിനെ പ്രതിരോധിക്കാന്‍ ശരത്കുമാര്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാന വസ്തുത അദ്ദേഹം തമിഴനല്ല എന്നതാണ്. താന്‍ ധാരാളം മലയാളം, കന്നട സിനിമകളില്‍ അഭിനയിക്കുന്ന ആളാണ് എന്ന് കരുതി കേരളത്തിലോ, കര്‍ണാടകത്തിലോ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്കാവില്ലയെന്നും ശരത്കുമാര്‍ പറയുന്നു. ആര്‍ക്കും എവിടെ ജീവിക്കുന്നതിനും തൊഴില്‍ ചെയ്യുന്നതിനും അവകാശമുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ ഒരു തമിഴനായിരിക്കും മുഖ്യമന്ത്രിയെന്നും ശരത്കുമാര്‍ വ്യക്തമാക്കുന്നു.മറാത്തി കുടുംബാംഗമായ രജനീകാന്ത് ജനിച്ചത് ബംഗളുരുവിലാണ്. ബംഗളുരു ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസില്‍ ജോലി ചെയ്തിരുന്നപ്പോഴാണ് അഭിനയം പഠിക്കുന്നതിനായി മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തിയത്. പിന്നീട് തമിഴരുടെ ആരാധനാപുരുഷനായി മാറുകയായിരുന്നു. തമിഴ്‌നാടിനെ തമിഴന്‍ ഭരിച്ചാല്‍ മതിയെന്നും പറയുന്നത് രജനീകാന്തിനെ ചെറുക്കാനുള്ള തന്ത്രമായി മാത്രമേ കാണാനാകൂ.
രജനികാന്തിന്റെ സ്വദേശം ബംഗളൂരുവിലെ മറാത്തി കുടുംബത്തിലായിരുന്നു രജനികാന്തിന്റെ ജനനം. ബംഗളൂരു ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസില്‍ ജോലി ചെയ്തിരുന്ന സമയത്താണ് അദ്ദേഹം അഭിനയം പഠിക്കുന്നതിനായി മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തുന്നത്. പിന്നീട് തമിഴ് നാടകങ്ങളിലൂടെയും സിനിമകളിലൂടെയാണ് തമിഴ് മക്കളുടെ ദളപതിയായി മാറുകയായിരുന്നു. ജയലളിത? ജയലളിത? തമിഴ്‌നാടിനെ ഒരു തമിഴന്‍ ഭരിച്ചാല്‍ മതി എന്ന് ശരത്കുമാര്‍ പറയുമ്പോള്‍ അതിനെ രജനികാന്തിനെ പ്രതിരോധിക്കാനുള്ള ഒരു തന്ത്രമായി മാത്രമേ കാണാന്‍ സാധിക്കു. കാരണം മുന്‍ പ്രധാനമന്ത്രി ജയലളിതയും ബംഗളുരു സ്വദേശിനിയാണ്. തമിഴ്‌നാട്ടുകാര്‍ രജനീകാന്തിനെ തങ്ങളിലൊരാളായിത്തന്നെ കണക്കാക്കുമ്പോള്‍ ശരത്കുമാറിന്റെ തന്ത്രം വിജയിക്കാന്‍ സാധ്യതയില്ല. രജനി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ ശരത്കുമാറിന്റെ ചീട്ടു കീറുമെന്നതില്‍ സംശയമില്ല.