താന്‍ അഭിനയിച്ച ടെലിവിഷന്‍ സീരീസിലെ ചില രംഗങ്ങള്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് തനിക്ക് ഒരു പോണ്‍താരത്തിന്റെ ഇമേജ് ലഭിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തി ശ്രദ്ധേയയായ താരമാണ് രാജശ്രീ പാണ്ഡെ.
ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തല്‍ കൂടി താരം നടത്തിയിരിക്കുകയാണ്. താന്‍ നേരത്തെയും സിനിമകളില്‍ അഭിനയിച്ചിരുന്നുവെന്നും പക്ഷേ അന്നൊന്നും താന്‍ സമൂഹമാധ്യമങ്ങളില്‍ അധികം തിരിച്ചറിയപ്പെട്ടിരുന്നില്ലെന്നും. എന്നാലിപ്പോള്‍ ലഭിക്കുന്ന പ്രേക്ഷക പിന്തുണ തന്നെ അദ്ഭുതപ്പെടുത്തുന്നുണ്ടെന്നും താരം പറയുന്നു.
സേക്രഡ് ഗെയിംസ് എന്ന ടെലിവിഷന്‍ സീരീസിലെ ഒരു രംഗത്തില്‍ നഗ്നയായി അഭിനയിച്ചതിനെത്തുടര്‍ന്നാണ് രാജശ്രീയെ ചിലര്‍ പോണ്‍താരമായി തെറ്റിദ്ധരിച്ചത്.
ആ കഥാപാത്രത്തെക്കുറിച്ച് രാജശ്രീ പറയുന്നതിങ്ങനെ ” ആ കഥാപാത്രം ആവശ്യപ്പെട്ടിട്ടാണ് ആ രംഗത്തില്‍ നഗ്നയായി അഭിനയിക്കേണ്ടി വന്നത്. അങ്ങനെ ചെയ്യേണ്ടി വന്നപ്പോള്‍ ലജ്ജ തോന്നിയില്ല. അസ്വാഭാവികമായി എന്തെങ്കിലും ചെയ്യുകയാണെന്ന് അവിടെയുണ്ടായിരുന്ന ആര്‍ക്കും തോന്നിയതുമില്ല.
ആ സീനില്‍ തന്റെ ഭര്‍ത്താവായി അഭിനയിച്ചത് നവാസുദ്ദീന്‍ സിദ്ദീന് സിദ്ദിഖിയായിരുന്നു. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഭാര്യയെ നോക്കുകയോ പ്രണയപൂര്‍വം ചുംബിക്കുകയോ ചെയ്യാത്ത ഭര്‍ത്താവില്‍ പ്രണയം ഉണര്‍ത്താന്‍ വേണ്ടി ആ രംഗത്തില്‍ ഭാര്യ നഗ്നയായി വരേണ്ടതുണ്ട്.
അതുകൊണ്ടു തന്നെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി നഗ്നയാകേണ്ടി വന്നതില്‍ തെല്ലും ലജ്ജ തോന്നിയില്ല” രാജശ്രീ പറയുന്നു. ടെലിവിഷന്‍ സീരീസില്‍ സുഭദ്ര എന്ന കഥാപാത്രത്തെയാണ് രാജശ്രീ അവതരിപ്പിച്ചത്.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ടെലിവിഷന്‍ സീരീസില്‍ രാജശ്രീയോടൊപ്പം നവാസുദ്ദീന്‍ സിദ്ദിഖി, രാധിക ആപ്തേ എന്നിവരും അഭിനയിച്ചിരുന്നു. സെക്സി ദുര്‍ഗ,ആംഗ്രി യങ് ഗോഡസ്സ് എന്നിവയിലൂടെ അഭിനയരംഗത്ത് സജീവമായെങ്കിലും വെബ് സീരിസിലെ നഗ്നരംഗത്തെത്തുടര്ന്നാണ് രാജശ്രീ സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ശ്രദ്ധേയയായത്.
സംവിധായകനില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നെന്നും ആ രംഗത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് മറ്റൊന്നും തോന്നിയിരുന്നില്ലെന്നും താരം പറയുന്നു. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
തനിക്കൊപ്പം ആ രംഗത്തില്‍ അഭിനയിച്ച നവാസുദ്ദീന്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയതെന്നും താരം പറയുന്നു. സീരീസിലെ ഈ കഥാപാത്രത്തെ നിരസിച്ചിരുന്നെങ്കില്‍ അതു വലിയ നഷ്ടമായിപ്പോയേനെമെന്നും രാജശ്രീ വ്യക്തമാക്കി.