പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലം ഘടകകക്ഷിക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ജില്ലയിലെ സിപിഎം നേതൃത്വം. തന്നെയുമല്ല ജില്ലയില്‍ എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിംഗ് എംഎല്‍എമാരും മത്സരിക്കണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്.
സിപിഎമ്മിന്റെ സിറ്റിംഗ് എംഎല്‍എമാരായ വീണാ ജോര്‍ജും (ആറന്മുള), കെ.യു. ജനീഷ് കുമാറും (കോന്നി) വീണ്ടും സീറ്റ് ഉറപ്പിച്ചിരുന്നു. അഞ്ചു തവണ മത്സരിച്ച രാജു ഏബ്രഹാമിന് അടുത്ത ഒരു ഊഴം കൂടി നല്‍കണമോയെന്ന വിഷയത്തിലാണ് ചര്‍ച്ച നടന്നത്. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം വന്നിട്ടില്ലെങ്കിലും ജയസാധ്യത അടിസ്ഥാന ഘടകമാക്കി രാജുവിനു തന്നെ സീറ്റു കൊടുക്കണമെന്നാവശ്യവും ജില്ലാ നേതൃത്വം ഉയര്‍ത്തിയിട്ടുണ്ട്.
അടൂരില്‍ സിപിഐയിലെ ചിറ്റയം ഗോപകുമാറിന് മൂന്നാം ഊഴത്തിന് പാര്‍ട്ടി പച്ചക്കൊടി നല്‍കിയിട്ടുണ്ട്. തിരുവല്ലയില്‍ ജനതാദള്‍ എസിലെ മാത്യു ടി. തോമസ് നാലാം ഊഴത്തിനാണ് വീണ്ടും കളത്തിലിറങ്ങുന്നത്. ജനതാദള്‍ സംസ്ഥാന പ്രസിഡന്റു കൂടിയായ മാത്യു ടി. തോമസിനു മത്സരിക്കുന്നതു സംബന്ധിച്ച തീരുമാനം അദ്ദേഹത്തിന്റേതു തന്നെയാണ്.
മറ്റൊരാളെ തിരുവല്ലയില്‍ കളത്തിലിറക്കിയാല്‍ ജയസാധ്യത ഇല്ലെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. എല്‍ഡിഎഫിലെ പുതിയ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എംപത്തനംതിട്ട ജില്ലയില്‍ ഒരു സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സിറ്റിംഗ് എംഎല്‍എമാര്‍ എല്ലാവരും കളത്തിലിറങ്ങിയാല്‍ കേരള കോണ്‍ഗ്രസ് എമ്മിനു സീറ്റ് ലഭിക്കുക ബുദ്ധിമുട്ടാകും. തിരുവല്ല, റാന്നി സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് എം കണ്ണുവച്ചിരിക്കുന്നത്.
ഇതു സാധ്യമാകണമെങ്കില്‍ സ്വന്തം എംഎല്‍എമാരെ പിന്‍വലിപ്പിക്കാന്‍ അതതു പാര്‍ട്ടികള്‍ തയാറാകണം.പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലം ഘടകകക്ഷിക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ജില്ലയിലെ സിപിഎം നേതൃത്വം.
തന്നെയുമല്ല ജില്ലയില്‍ എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിംഗ് എംഎല്‍എമാരും മത്സരിക്കണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്. സിപിഎമ്മിന്റെ സിറ്റിംഗ് എംഎല്‍എമാരായ വീണാ ജോര്‍ജും (ആറന്മുള), കെ.യു. ജനീഷ് കുമാറും (കോന്നി) വീണ്ടും സീറ്റ് ഉറപ്പിച്ചിരുന്നു.
അഞ്ചു തവണ മത്സരിച്ച രാജു ഏബ്രഹാമിന് അടുത്ത ഒരു ഊഴം കൂടി നല്‍കണമോയെന്ന വിഷയത്തിലാണ് ചര്‍ച്ച നടന്നത്. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം വന്നിട്ടില്ലെങ്കിലും ജയസാധ്യത അടിസ്ഥാന ഘടകമാക്കി രാജുവിനു തന്നെ സീറ്റു കൊടുക്കണമെന്നാവശ്യവും ജില്ലാ നേതൃത്വം ഉയര്‍ത്തിയിട്ടുണ്ട്.
അടൂരില്‍ സിപിഐയിലെ ചിറ്റയം ഗോപകുമാറിന് മൂന്നാം ഊഴത്തിന് പാര്‍ട്ടി പച്ചക്കൊടി നല്‍കിയിട്ടുണ്ട്. തിരുവല്ലയില്‍ ജനതാദള്‍ എസിലെ മാത്യു ടി. തോമസ് നാലാം ഊഴത്തിനാണ് വീണ്ടും കളത്തിലിറങ്ങുന്നത്. ജനതാദള്‍ സംസ്ഥാന പ്രസിഡന്റു കൂടിയായ മാത്യു ടി. തോമസിനു മത്സരിക്കുന്നതു സംബന്ധിച്ച തീരുമാനം അദ്ദേഹത്തിന്റേതു തന്നെയാണ്.
മറ്റൊരാളെ തിരുവല്ലയില്‍ കളത്തിലിറക്കിയാല്‍ ജയസാധ്യത ഇല്ലെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. എല്‍ഡിഎഫിലെ പുതിയ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എംപത്തനംതിട്ട ജില്ലയില്‍ ഒരു സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സിറ്റിംഗ് എംഎല്‍എമാര്‍ എല്ലാവരും കളത്തിലിറങ്ങിയാല്‍ കേരള കോണ്‍ഗ്രസ് എമ്മിനു സീറ്റ് ലഭിക്കുക ബുദ്ധിമുട്ടാകും.
തിരുവല്ല, റാന്നി സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് എം കണ്ണുവച്ചിരിക്കുന്നത്. ഇതു സാധ്യമാകണമെങ്കില്‍ സ്വന്തം എംഎല്‍എമാരെ പിന്‍വലിപ്പിക്കാന്‍ അതതു പാര്‍ട്ടികള്‍ തയാറാകണം.