കൊല്ലം: ബീച്ചിനു സമീപമുള്ള ബാറിൽ രാജുആന്റണി എന്നയാളെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി യും അറസ്റ്റിലായി. ശക്തികുളങ്ങര മീനത്ത്ചേരിയിൽ മുക്കാട് കണക്കൻ തുരുത്തിൽ ജോളി ഭവനത്തിൽ ജോമാൻ ജോസ് (18) നെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫിന്റെ നിർദേശാനുസരണം കൊല്ലം അസി പോലീസ് കമ്മീഷണർ എ. പ്രതീപ്കുമാറിന്റ െനേതൃത്വത്തിൽ ഈസ്റ്റ് എസ്ഐ ആർ.രാജേഷ് , സബ് ഇൻസ്പെക്ടർ മനോജ് എം, അസി. സബ് ഇൻസ്പെക്ടർമാരായ രാജ്മോഹൻ, റഹൂഫ്, റോജി, സിവിൽ പോലീസ് ഓഫീസറായ എസ്.സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നേരത്തെ ഒന്നാം പ്രതി പോലീസിൽ കീഴടങ്ങിയിരുന്നു.