ആലപ്പുഴ : വിദ്യാലയങ്ങളിൽ നടക്കുന്ന അനധികൃത കച്ചവടങ്ങളിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് ആലപ്പുഴ ജില്ലാ കമ്മറ്റി നേതൃത്വത്തിൽ ജ്ിഎസ്ടി ഡപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ സ്കൂളുകളിൽ അനധികൃതമായി 1000 കോടിയുടെ തുണിത്തരങ്ങളും പഠനോപകാരങ്ങളും വില്പന നടത്തുന്നതായി അദ്ദേഹം പറഞ്ഞു.ഇതുമൂലം ജിഎസ്ടി ഇനത്തിൽ കിട്ടേണ്ട കോടിക്കണക്കിനു രൂപയാണ് വർഷാവർഷം സർക്കാരിന് നഷ്ട്ടമാകുന്നത്.
സംസ്ഥാനത്തെ വ്യാപാരികൾ കുറഞ്ഞവിലയ്ക്ക് വില്പന നടത്തിവന്നിരുന്ന ബാഗുകളും തുണിത്തരങ്ങളും ഉയർന്ന തുകയ്ക്കാണ് സ്കൂളികളിൽ നിന്നും വിദ്യാർഥികൾക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന സാധനങ്ങളുടെ ഗുണമേ·പോലും വിലയിരുത്താൻ സാധിക്കാത്തവസ്ഥയാണ്.
ഇതിനെതിരെ നടപടിയെടുക്കേണ്ടവർ മിണ്ടാതിക്കുന്നത് സംശയം ജനിപ്പിക്കുന്നതാണെന് രാജു അപ്സര ആരോപിച്ചു. യൂത്ത് വിങ് പ്രസിഡന്റ് സുനീർ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി സബിൽ രാജ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് യു.സി. ഷാജി, ജില്ലാ സെക്രട്ടറി ഹലീൽ തുടങ്ങിയവർ പ്രസംഗിച്ചു. ആലപ്പുഴ കല്ലുപാലത്തിനു സമീപം നിന്ന് ആരംഭിച്ച മാർച്ചിന് പിയുഷ് ചാരുമൂട്, ജോസ് കുന്പയിൽ ,ശ്രീജിത്ത് ധനലക്ഷ്മി ,ഉണ്ണികൃഷ്ണൻ ആയില്യത് ,സജീദ് ഗയാൽ ,അൻസിൽ മണ്ണഞ്ചേരി ,അജ്മൽ മാന്നാർ ,അബ്ദുൽ റസാഖ് ,സുരേഷ് മുതുകുളം ,അരുണ് മോഹൻദാസ് ,സുനിൽ തോമസ് ,സുനിൽ മുഹമ്മദ് ,സുധീർ നാലുകെട്ട് ,രഘുനാഥ് കാവുങ്ങൽ ,അബ്ദുൽ മജീദ് ചേർത്തല ,ബെന്നി ,വേണുഗോപാൽ തോട്ടപ്പള്ളി ,തുടങ്ങിയവർ നേതൃത്വം നൽകി.