ഒരു സ്മോളിന്‍റെ വിലപോലുമില്ലേ ജീവന്;  മദ്യപിക്കുന്നതിനിടെ കൈതട്ടി മദ്യം മറിഞ്ഞുപോയി; യുവാവിനെ കുളത്തിൽ മുക്കിക്കൊന്ന്  സുഹൃത്ത്

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ല​ത്ത് യു​വാ​വി​നെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച് പോ​ലീ​സ്.

വെ​ള്ളി​യാ​ഴ്ച ക​ല്ല​മ്പ​ലം സ്വ​ദേ​ശി രാ​ജു​വി​നെ നാ​വാ​യി​ക്കു​ള​ത്തു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​യ​ലി​ലെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ രാ​ജു​വി​ന്‍റ സു​ഹൃ​ത്ത് സു​നി​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ രാ​ജു​വി​ന്‍റെ മ​ര​ണ​ത്തി​ൽ സം​ശ​യം ഉ​ന്ന​യി​ച്ച് കു​ടും​ബം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്‌.

സു​ഹൃ​ത്തു​മൊ​ത്ത് ഇ​ദ്ദേ​ഹം മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. മ​ദ്യ​പാ​ന​ത്തി​നി​ടെ സു​നി​ലി​ന്‍റെ ഗ്ലാ​സ് രാ​ജു ത​ട്ടി​ത്തെ​റി​പ്പി​ച്ചി​രു​ന്നു.

തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. രാ​ജു​വി​നെ വെ​ള്ള​ത്തി​ല്‍ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​താ​യി സു​നി​ല്‍ സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment