തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയിൽ പോര് മുറുകുന്നു. ആർക്കും സീറ്റ് വിട്ടു കൊടുക്കില്ലെന്നാണ് സിപിഐയുടെ നിലപാട്. എന്നാൽ തങ്ങൾക്ക് സീറ്റു വേണമെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ്-എം.
ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ ഒരെണ്ണം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന കേരള കോൺഗ്രസ്-എം വാദത്തെ ചെറുക്കുകയാണ് സിപിഐ. തങ്ങൾക്ക് അർഹതപ്പെട്ട സീറ്റിൽ മറ്റാരും അവകാശവാദം ഉന്നയിക്കേണ്ട കാര്യമില്ലന്ന ഉറച്ച നിലപാടിലാണ് സിപിഐ നേതൃത്വം. ഇടതുമുന്നണി യോഗത്തിൽ ആവശ്യം ഉന്നയിക്കുമെന്നും സിപിഐ വ്യക്തമാക്കി.
തർക്കം കലുഷിതമായതോടെ പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. യോഗത്തിൽ ഇതുസംബന്ധിച്ച് നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം.