ലുധിയാന: ബോളിവുഡ് നടി രാഖി സാവന്തിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറൻറ്. രാമായണം രചിച്ച വാൽമീകിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് നടിക്കെതിരേ വീണ്ടും അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരിക്കുന്നത്.
മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിൽ ഇത് രണ്ടാം തവണയാണ് രാഖി സാവന്തിനെതിരേ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുന്നത്. വാൽമീകിക്കെതിരായ പരാമർശത്തിന്റെ പേരിൽ മാർച്ച് ഒന്പതിനു രാഖിയോടു കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അനുസരിക്കാതിരുന്നതിനെ തുടർന്നാണ് ആദ്യ വാറൻറ് പുറപ്പെടുവിച്ചത്.
വാൽമീകിയുടെയും ഗായകൻ മിക്ക സിംഗിന്റെയും സ്വഭാവ പരിവർത്തനം സംബന്ധിച്ച താരതമ്യമാണ് നടിയെ വിവാദത്തിലകപ്പെടുത്തിയത്. നടിയുടെ പ്രസ്താവനയ്ക്കെതിരേ വാൽമീകി സമുദായം രംഗത്തെത്തിയിരുന്നു.