മുംബൈ: വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടം നേടുന്ന ബോളിവുഡ് നടിയാണ് രാഖി സാവന്ത്. പാക്കിസ്ഥാൻ ദേശീയ പതാകയേന്തി നില്ക്കുന്ന ചിത്രങ്ങളുമായാണ് താരം വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്. ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ രാഖി വൻ ആക്രമണങ്ങളാണ് നേരിടുന്നത്.
സംഭവ വിവാദമായതോടെ വിശദീകരണവുമായി രാഖി നേരിട്ട് രംഗത്തെത്തി. ധര 370 എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യമാണിത്. കാഷ്മീരിലെ പണ്ഡിറ്റുകളുടെ കഥ പറയുന്ന സിനിമയിൽ പാക്കിസ്ഥാനി പെണ്‍കുട്ടിയായാണ് താൻ അഭിനയിക്കുന്നതെന്നും രാഖി വിശദീകരിച്ചു.
നേരത്തെ, നടി തനുശ്രീ ദത്ത നാനാ പടേക്കറിനെതിരേ മീ ടൂ ആരോപണവുമായി രംഗത്ത് വന്നപ്പോള്‍ നടനെ പിന്തുണച്ച് രംഗത്തെത്തിയ രാഖി വിവാദത്തിലായിരുന്നു.