അനുയായിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായി ജയിലിലായെങ്കിലും വിവാദസന്ന്യാസി ഗുര്‍മീത് റാം റഹിമുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഗുര്‍മീതിന്റെ ജീവിതം സിനിമയാകുകയാണെന്നും അതില്‍ ഹണിപ്രീതാവുന്നത് നര്‍ത്തകയും മോഡലുമായ രാണി സാവന്താണെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇപ്പോഴിതാ ചില വെളിപ്പെടുത്തലുകളുമായി രാഖി സാവന്ത് രംഗത്തെത്തിയിരിക്കുന്നു. മൂന്നര വര്‍ഷമായി ഗുര്‍മീത് റാം റഹീം സിംഗിനെയും അദ്ദേഹത്തിന്റെ ദത്തുപത്രി ഹണിപ്രീതിനെയും പരിചയമുണ്ടെന്നും ഈ സമയത്ത് പല തവണ ഇവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നുമാണ് വിവാദങ്ങളുടെ തോഴിയായ രാഖി സാവന്ത് വെളിപ്പെടുത്തിയിരിക്കുന്നത്.
ഗുര്‍മിത് റാം റഹീം സിംഗിന്റെയും ഹണിപ്രീതിന്റെയും ജീവിതം പശ്ചാത്തലമാക്കി ചിത്രീകരിക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ എ ഡയലോഗ് വിത്ത് ജെ.സി ഷോയില്‍ പങ്കുവയ്ക്കവെയാണ് രാഖി ഇക്കാര്യം അറിയിച്ചത്. സിനിമയില്‍ രാഖിയാണ് ഹണിപ്രീതായി വേഷമിടുന്നത്. ഗുര്‍മീതിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി ഒരു തവണ അദ്ദേഹത്തിന്റെ താമസസ്ഥലമായ സിര്‍സയിലെ ഗുഹയില്‍ പോയിട്ടുണ്ടെന്നും രാഖി പറഞ്ഞു. എന്നാല്‍, ഗുര്‍മിതുമായി താന്‍ അടുക്കുന്നത് ഹണിപ്രീതിനെ അസ്വസ്ഥയാക്കിയിരുന്നു.
തന്നെ ഗുര്‍മിത് വിവാഹം കഴിച്ചാല്‍ അവരുടെ സ്ഥാനം നഷ്ടപ്പെടുമോ എന്നുള്ളതായിരിക്കാം അവരെ അസ്വസ്ഥയാക്കാന്‍ കാരണമെന്നും രാഖി പറഞ്ഞു. എന്നാല്‍, വനിതാ അനുയായികളെ ഗുര്‍മിത് ചൂഷണം ചെയ്തിരുന്നതും, പുരുഷന്മാരെ വന്ധ്യംകരിച്ചതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും രാഖി പറഞ്ഞു. ഒരിക്കല്‍ ഗുര്‍മീതിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് ചുറ്റും അല്‍പ്പ വസ്ത്രധാരികളായ സ്ത്രീകള്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. ഒരുപാട് കഷ്ടപ്പാട് സഹിച്ചാണ് താന്‍ ബോളിവുഡിലെത്തിയത്. സാമൂഹികപ്രവര്‍ത്തനങ്ങളിലും സജീവപ്രവര്‍ത്തകയായ താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ ആരാധികയാണെന്നും രാഖി പറഞ്ഞു.