വിവാദങ്ങള്‍ രാഖി സാവന്തിന്റെ കൂടെപ്പിറപ്പാണ്. എന്നാല്‍ തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്ക്കുന്ന രാഖി ഇത്തവണ ആ പതിവ് തെറ്റിച്ചു. രാജീവ് ഖണ്ഡേവാളിന്റെ ചാറ്റ് ഷോയില്‍ പങ്കെടുക്കവെ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം തുറന്നു പറഞ്ഞ രാഖി, മൂന്നുവര്‍ഷം മുമ്പ് നടത്തിയ ഒരു പരാമര്‍ശത്തില്‍ മാപ്പു ചോദിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
അര്‍ഷി ഖാനൊപ്പമായിരുന്നു രാഖി എത്തിയത്. ചാറ്റ് ഷോയില്‍ പല കാര്യങ്ങളും തുറന്നു പറയുന്ന കൂട്ടത്തിലായിരുന്നു ആ അപ്രതീക്ഷ മാപ്പപേക്ഷ. ഒരു സമയത്ത് സണ്ണി ലിയോണിനെതിരേ നടത്തിയ പരാമര്‍ശത്തിലായിരുന്നു രാഖി മാപ്പപേക്ഷ നല്‍കിയത്. സണ്ണി സിനിമാരംഗത്തു നിന്നു മാത്രമല്ല ഇന്ത്യതന്നെ വിട്ടു പോകണമെന്നാണ് അന്ന് രാഖി സാവന്ത് ആവശ്യപ്പെട്ടത്.
എന്നാല്‍ മുന്‍വിധിയോടെയാണ് താന്‍ അന്ന് അത്തരം ഒരു പരാമര്‍ശം നടത്തിയതെന്നും അവര്‍ ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടും വേദനകളും പോരാട്ടങ്ങളുമൊന്നും തനിക്കറിയില്ലായിരുന്നുവെന്നും രാഖി സാവന്ത് തുറന്നു സമ്മതിച്ചു. എന്തായാലും വൈകിവന്ന തിരിച്ചറിവിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.