തന്റേതെന്ന പേരിൽ അശ്ലീല വീഡിയോ ഓണ്‍ലൈനിൽ വൈറലായ സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് ഐറ്റം ഡാൻസ് താരം രാഖി സാവന്ത്. കാമറ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് അറിയാതെ വസ്ത്രം മാറുന്ന നടിയുടെ അശ്ലീല വീഡിയോ എന്ന പേരിലാണ് എംഎംഎസ് ക്ലിപ്പ് പ്രചരിക്കുന്നത്.
ഇത്തരമൊരു വീഡിയോ പ്രചരിക്കുന്നകാര്യം തനിക്ക് അറിയാമെന്നും താനിത് കണ്ടുകഴിഞ്ഞെന്നും രാഖി പറഞ്ഞു. എന്നാൽ ആരാണിതെന്ന് അറിയില്ല. കണ്ടാൽ തന്നെപ്പോലെയുണ്ട്. തന്റെ ഡ്യൂപ്പ് ആയിരിക്കാം. എന്നാൽ വീഡിയോയിലുള്ളത് താനല്ല. 11 വർഷമായി സിനിമാ മേഖലയിലുള്ള തനിക്ക് ഇത്തരം മോശമായ അനുഭവം ഉണ്ടായിട്ടില്ല. വീഡിയോയെക്കുറിച്ച് തനിക്ക് ആധിയുണ്ട്.
ഇത്തരം വീഡിയോകൾ കൊണ്ട് തന്നെ തകർക്കാൻ കഴിയില്ലെന്നും രാഖി സാവന്ത് പറഞ്ഞു. വീഡിയോ കാണുന്പോൾ അത് താൻ തന്നെയാണോ എന്ന് എനിക്കും സംശയം തോന്നുന്നുണ്ട്. പിറകിൽ നിന്നും നോക്കുന്പോൾ അങ്ങനെ തന്നെ. എന്നാൽ അത് താനല്ല. ഇത് മറക്കാനാഗ്രഹിക്കുന്ന വിഷയമാണെന്നും രാഖി വ്യക്തമാക്കി.