നടി, നർത്തകി, ബിഗ് ബോസ് താരവുമായ രാഖി സാവന്തിന്റെ പൊട്ടിക്കരയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
സിനിമാ ജീവിതം പോലെ തന്നെ രാഖിയുടെ സ്വകാര്യ ജീവിതവും പലപ്പോഴും മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
അടുത്തിടെ താരം മുൻ ഭർത്താവുമായി പിരിയുകയാണെന്ന് അറിയിച്ചിരുന്നു. ലണ്ടനിൽ വ്യവസാസിയായ ഭർത്താവ് റിതേഷ് സിംഗുമായി പിരിയുന്നുവെന്ന് രാഖി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.
2019 ലായിരുന്നു രാഖിയും റിതേഷും തമ്മിലുള്ള വിവാഹം. പ്രിയ ആരാധകരെ അഭ്യൂദയകാംക്ഷികളേ… ഞാനും റിതേഷും ബന്ധം അവസാനിപ്പിക്കുകയാണ്.
ബിഗ് ബോസ് ഷോയ്ക്ക് ശേഷം എന്റെ നിയന്ത്രണത്തിലല്ലാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചു.
അഭിപ്രായ വ്യത്യാസങ്ങൾ മറികടക്കാനും ബന്ധം മുന്നോട്ട് കൊണ്ടുപോകാനും ഞങ്ങൾ ഇരുവരും ശ്രമിച്ചുവെങ്കിലും അതൊന്നും വിജയിച്ചില്ല.
പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ മനസിലാക്കുന്നു. വാലന്റൈൻസ് ദിനത്തിന് തൊട്ട് മുമ്പ് തന്നെ ഇത് സംഭവിച്ചതിൽ എനിക്ക് അതിയായ ദുഖവും വേദനയുമുണ്ട്.
റിതേഷിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നാണ് രാഖി സോഷ്യൽമീഡിയയിൽ പങ്കു വച്ച വീഡിയോയ്ക്കൊപ്പം കുറിച്ചത്.
മുൻ ഭർത്താവിൽ നിന്നും നേരിട്ട പീഡനങ്ങളെക്കുറിച്ച് രാഖി വിവരിക്കുന്ന വീഡിയോയാണിത്. മുൻ ഭർത്താവിനെതിരേ മുംബൈ ഓഷിവാര പോലീസിൽ പരാതി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ രാഖി പൊട്ടിക്കരയുകയും ചെയ്തു.
വിവാഹം കഴിച്ചെങ്കിലും ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞത്. അയാളെന്നെ തിരിഞ്ഞുനോക്കിയില്ല.
ഇതുപോലൊരു ഭർത്താവിനെ വേറൊരാൾക്കും ഇനി കിട്ടരുത്. അതുകൊണ്ടാണ് അയാളെ വിട്ടുപോന്നതെന്നും രാഖി പറഞ്ഞു.
പരാതി നൽകിയ ശേഷം പൊട്ടിക്കരയുന്ന രാഖി സാവന്തിന്റെ വീഡിയോ വൈറലാണിപ്പോൾ. തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളുടെ പാസ്വേഡുകൾ റിതേഷ് മാറ്റിയെന്നും എന്തുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും രാഖി പറയുന്നു.
കരയുന്ന രാഖിയെ കാമുകൻ ആദിൽ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. റിതേഷുമായി പിരിഞ്ഞ ശേഷം ആദിൽ എന്നൊരാളുമായി രാഖി ഇപ്പോൾ പ്രണയത്തിലാണ്.
മാധ്യമങ്ങൾക്ക് മുമ്പിൽ തന്നേക്കാൾ ആറു വയസ് പ്രായം കുറഞ്ഞ തന്റെ പുതിയ കാമുകനെ രാഖി നേരത്തേ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.