പഞ്ച്കുല: ഗുസ്തിതാരത്തെ വെല്ലുവിളിച്ച ബോളിവുഡ് താരം രാഖി സാവന്ത് ഇടികൊണ്ട് ആശുപത്രിയിൽ. ഹരിയാനയിലെ പഞ്ച്കുല ജില്ലയിൽ നടന്ന കോണ്ടിനെന്റൽ റസ്ലിംങ് എന്റർടെയ്ൻമെന്റ് മാച്ചിനിടെയാണ് സംഭവം.പഞ്ചകുലയിലെ തൊ ലാൽ ദേവി സ്റ്റേഡിയത്തിൽ വച്ചു നടന്ന മാച്ച് കാണാനെത്തിയതായിരുന്നു താരം. വനിതാ ഗുസ്തിതാരത്തെ ചലഞ്ച് ചെയ്ത് റിംഗിൽ കയറിയ രാഖിക്ക് മത്സരത്തിനിടയിൽ പരിക്കേൽക്കുകയായിരുന്നു.
റിംഗിലെത്തിയ രാഖിയെ ഗുസ്തി താരം പൊക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു. നിലത്തുവീണതോടെ താരത്തിന്റെ ബോധം പോയി. രാഖിയെ സംഘാടകർ താങ്ങിപ്പിടിച്ചുകൊണ്ടാണ് റിംഗിന് പുറത്തേക്ക് കൊണ്ടുപോവുന്നത്. വയറിനും നടുവിനും പരിക്കേറ്റ രാഖിയെ പോലീസും സംഘാടകരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്നാണ് ആശുപത്രിവൃത്തങ്ങൾ നൽകുന്ന സൂചന.
രാഖിയുടെ ബോക്സിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബോളിവുഡിൽ വിവാദങ്ങൾ കൊണ്ട് സജീവമാണ് രാഖി സാവന്ത്. ഏറ്റവും അവസാനം തനുശ്രീ ദത്തയ്ക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചാണ് രാഖി വാർത്തകളിൽ ഇടം പിടിച്ചത്.
Jabse pehna hai maine ye ishq sehra #khalibali ho gaya hai dil😎😎😎… Mera beta chha gaya .. #Rakhisawant is rocking in #wrestling.. pic.twitter.com/sMfvZYKIJy
— King Mika Singh (@MikaSingh) November 12, 2018