ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടമുള്ള വേഷം ധരിച്ച ബോളിവുഡ് നടി രാഖി സാവന്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രത്യക്ഷ പ്പെട്ടിരുന്നെവെങ്കിലും രാഖി സാവന്തിനെതിരേ കേസെടുത്ത തോടെയാണ് ചിത്രം വീണ്ടും വൈറലായത്. കോടതി ഉത്തരവിനെ തുടര്‍ന്നു രാജാസമന്ധിലെ കാന്‍ക്രോളി പോലീസ് സ്‌റ്റേഷനിലാണു രാഖിക്കെതിരേ കേസ് രജിസ്റ്റര്‍ ചെ്തിരിക്കുന്നത്.—
രാജാസമന്ധ് ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പ്രജീത് തിവാരിയാണു നടിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. ഈ വേഷം ധരിച്ചതിലൂടെ സഭ്യതയുടെ അതിരുകള്‍ ലംഘിച്ചുവെന്നും പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫിസിനെയും അധിക്ഷേപിച്ചെന്നുമാണു ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ പരാതിക്കാരന്‍ പറയുന്നത്. ഓഗസ്റ്റ് പത്തിനു സ്വാതന്ത്ര്യ ദിനാചരണത്തിനു മുന്നോടിയായി അമേരിക്കയില്‍ നടന്ന പരിപാടിയിലാണു രാഖി സാവന്ത് വിവാദമായ വേഷം ധരിച്ചത്.—
പ്രധാനമന്ത്രിയെ മാത്രമല്ല, രാജ്യത്തെയും ബിജെപിയെയും വിദേശത്ത് അധിക്ഷേപിക്കുകയാണു ചെയ്തിരിക്കുന്നത്. മുംബൈയില്‍നിന്നു ലോക്‌സഭാ ടിക്കറ്റ് നിഷേധിച്ചതിലുള്ള അമര്‍ഷം മൂലം അറിഞ്ഞുകൊണ്ട് അപമാനിക്കാന്‍ ലക്ഷ്യമിട്ടാണു നടി ഇത്തരത്തില്‍ വേഷം ധരിച്ചതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. മൂന്നു മാസം മുന്‍പു മീററ്റിലും നടിക്കെതിരെ സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.