ബോളിവുഡിലെ ഗ്ലാമര്‍ താരവും വിവാദ നായികയുമാണ് രാഖി സാവന്ത്. രാഖിയെപ്പറ്റി നിരവധി വാര്‍ത്തകളും വിവാദങ്ങളും അടിക്കടി വരാറുണ്ട്.
ഇത്തവണ മുന്‍ ഭര്‍ത്താവ് ആദില്‍ ഖാന് ദുറാനി നടത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഖി. ആദില്‍ തന്റെ നഗ്നവിഡിയോകള്‍ 47 ലക്ഷം രൂപയ്ക്ക് വിറ്റുവെന്നാണ് രാഖി ആരോപിക്കുന്നത്.
ശുചിമുറിയില്‍ വച്ചും അല്ലാതെയും നിരവധി നഗ്ന വീഡിയോകള്‍ ആദില്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും, ഇയാളുടെ ഭാര്യ ആയതിനാല്‍ താന്‍ പ്രതികരിക്കാതെ ഇരിക്കുകയായിരുന്നുവെന്നും രാഖി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
നഗ്ന വിഡിയോകള്‍ വൈറലായാല്‍ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ലെന്നും രാഖി പറഞ്ഞു.
ലോകം മുഴുവന്‍ എന്റെ നഗ്ന വീഡിയോ കണ്ടതിന് ശേഷം ഞാന്‍ എങ്ങോട്ട് പോകും. വിഷം കഴിക്കണോ, തൂങ്ങി മരിക്കണോ? കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ എന്റെ നഗ്ന വിഡിയോകള്‍ കണ്ടതിന് ശേഷം ഞാന്‍ എന്ത് ചെയ്യും, എന്റെ സഹോദരന്റെ കുട്ടികള്‍, എന്റെ സഹോദരിയുടെ കുട്ടികള്‍, എനിക്ക് ചുറ്റുമുള്ളവര്‍ ഇവരൊക്കെ ഇത് കണ്ട് കഴിഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യും, എങ്ങോട്ട് പോകും. ഞാന്‍ എങ്ങനെ ലോകത്തിന് മുന്നില്‍ എന്റെ മുഖം കാണിക്കും. ഞാന്‍ ഒരു സാധാരണ പെണ്‍കുട്ടി അല്ല. ഇന്ത്യയിലെ സെലിബ്രിറ്റിയാണ്. ഒരു ബ്രാന്‍ഡാണ്’ രാഖി പറയുന്നു.
രേഖ പ്രകാരം 2022 മേയ് 29നാണ് ആദിലും രാഖിയും വിവാഹിതരായത്. എന്നാല്‍, അധികം വൈകാതെ തന്നെ വേര്‍പിരിയുകയായിരുന്നു.
ആദിലിനെതിരെ ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം തുടങ്ങി നിരവധി ആരോപണങ്ങള്‍ നടിഉന്നയിച്ചിരുന്നു. ഇതോടെ ഈ വര്‍ഷം ഫെബ്രുവരി ഏഴിന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് മൈസൂര്‍ ജയിലില്‍ നിന്നും മോചിതനായ ആദില്‍ രാഖിക്കെതിരേ പത്രസമ്മേളനം വിളിച്ചത്.
നടി ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച ആദില്‍ രാഖിയെ വിശ്വസിച്ചതാണ് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്നും പറഞ്ഞു.
രാഖി തന്നെ മര്‍ദിക്കാറുണ്ടായിരുന്നു എന്നും, വിവാഹശേഷവും മുന്‍ ഭര്‍ത്താവുമായി ബന്ധം തുടര്‍ന്നിരുന്നതായും ആദില്‍ വെളിപ്പെടുത്തി.
കൂടാതെ ഗര്‍ഭം അലസിപ്പോയെന്ന രാഖിയുടെ വാദവും തെറ്റാണെന്ന് ആദില്‍ പറഞ്ഞു. ഗര്‍ഭപാത്രം എടുത്തുകളയാന്‍ നടിക്കൊപ്പം ആശുപത്രിയില്‍ പോയത് താനാണെന്നും, പ്രായത്തിന്റേതായ പ്രശ്നങ്ങള്‍ കാരണമാണ് രാഖി അങ്ങനെ ചെയ്തത് എന്നും ആദില്‍ വെളിപ്പെടുത്തി.
രാഖിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്നും ആദില്‍ പറഞ്ഞിരുന്നു.