ഇന്റർനെറ്റ് സെൻസേഷണൽ താരവും ബോളിവുഡ് നടി രാഖി സാവന്തിന്റെ ഭാവി വരനുമായ ദീപക് കലാലിന് നടു റോഡിൽ ക്രൂര മർദ്ദനം. റാപ്പ് ഗായകൻ ഫസിൽ പൂരിയയുടെ മാനേജരാണ് ദീപകിനെ മർദ്ദിച്ചത്. ഗുരുഗ്രാമിലാണ് സംഭവം.
വളരെ മോശകരമായ വീഡിയോകളാണ് ദീപക് സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നതെന്ന് പറഞ്ഞായിരുന്നു മാനേജരുടെ മർദ്ദനം. ഇത്തരമുള്ള വീഡിയോകൾ ചിത്രീകരിക്കുകയോ ഇന്റർനെറ്റിൽ പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പും മാനേജർ ദീപകിനു നൽകി.
മർദ്ദനമേൽക്കുബോൾ ദീപക് ദയനീയമായി കരയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. എന്നെ ഒന്നും ചെയ്യരുതേ എന്ന് മാനേജരോട് അദ്ദേഹം കൈകൂപ്പി അപേക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്.
ഈ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ലൈവായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.