മാന്നാർ:ഓട്ടോ ഡ്രൈവറടെയും ഹോംഗാർഡിന്റെയും സമയോചിതമായ ഇടപെടൽ യുവതിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചു. ഇന്നലെ വൈകുന്നേരം പരുമല പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുവാൻ ശ്രമിച്ച യുവതിയേയും ഇവരുടെ ഒന്പത് മാസം പ്രായമുള്ള കുഞ്ഞിനെയും ഇതിൻ നിന്ന് പിന്തിരിപ്പിച്ച് വീട്ടുകാർക്കൊപ്പം അയച്ചത്.
ബുധനൂർ പെരിങ്ങോട് സ്റ്റാൻഡിലെ മംഗളന്റെ ഓട്ടോയിലാണ് സ്റ്റാൻഡിൽ നിന്നും യുവതി കൈകുഞ്ഞുമായി കയറിയത്. പരുമല ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞാണ് ഓട്ടോയിൽ കയറിയത്. എന്നാൽ കയറിയപ്പോൾ മുതൽ എന്തോ പന്തികേട് ഇവരുടെ പെരുമാറ്റത്തിൽ ഇയാൾക്ക് തോന്നി.
പരുമല ജംഗ്ഷനിൽ എത്തിയപ്പോൾ പാലത്തിൽ നിർത്തിയാൽ മതിയെന്ന് പറഞ്ഞു. എന്നാൽ ഇയാൾ മാന്നാർ ടൗണിൽ ഓട്ടോ നിർത്തി. ഉടൻ തന്നെ കുഞ്ഞുമായി വേഗതിയ്ൽ ഇറങ്ങി നടക്കുകയും ചെയ്തു. ഉടൻ തന്നെ പരുമലക്കടവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് രാജേഷിനോട് ഇയാൾ കാര്യങ്ങൾ പറഞ്ഞു.
തുടർന്ന് ഇവർ വേഗത്തിൽ പാലത്തിൽ എത്തിയപ്പോൾ യുവതി കുഞ്ഞുമായി ചാടുവാനുള്ള ശ്രമത്തിലായിരുന്നു. ഹോംഗാർഡും അതുവഴി വന്ന ഒരു സ്ത്രീയും ചേർന്ന ഇവരെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുയും ചെയ്തു. സ്റ്റേഷനിൽ കൂട്ടികൊണ്ടുപോയ ഇവരെ സമാധാനിപ്പിച്ച് ബന്ധുക്കൾക്കൊപ്പം അയച്ചു.