ചെ​ങ്ങ​ന്നൂ​രി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​ല​ർ​ച്ച​യോ​ടെ ഉൗ​ർ​ജി​ത​മാ​ക്കി; കു​ട്ട​നാ​ട്, കൈ​ന​ക​രി ഭാ​ഗ​ങ്ങ​ൾധ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കു​ന്നു

ആ​ല​പ്പു​ഴ:​ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും മ​ഴ​യും മൂ​ലം പ്ര​തി​സ​ന്ധി നേ​രി​ട്ട ചെ​ങ്ങ​ന്നൂ​രി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഇ​ന്നു പു​ല​ർ​ച്ച​യോ​ടെ വീ​ണ്ടും ഉൗ​ർജി​ത​മാ​യി. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി., സ​ജി ചെ​റി​യാ​ൻ എം.​എ​ൽ.​എ, അ​ഡി​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്്ര, ദു​ര​ന്ത​നി​വാ​ര​ണ ഡെ​പ്യൂ​ട്ടി​ക​ള​ക്ട​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ക​ണ്‍​ട്രോ​ൾ റൂം ​സ​ജ്ജ​മാ​ക്കി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

41 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ബോ​ട്ടു​ക​ൾ ചെ​ങ്ങ​ന്നൂ​രി​ൽ വെ​ള്ള​ക്കെ​ട്ടി​ല​ക​പ്പെ​ട്ട​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് നീ​ക്കു​ന്നു​ണ്ട്. ആ​വ​ശ്യ​മാ​യ അ​ധി​കം ബോ​ട്ടു​ക​ൾ ച​ള്ളി​യു​ൾ​പ്പ​ടെ​യു​ള്ള ക​ട​പ്പു​റ​ത്തു​നി​ന്നും ഇ​വി​ടെ എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​താ​യി മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ പി.​പി.​ചി​ത്ത​ര​ഞ്ജ​ൻ പ​റ​ഞ്ഞു. ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ട് കൂ​ടു​ത​ൽ വ​ള്ള​ങ്ങ​ളും ചെ​ങ്ങ​ന്നൂ​രി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്. രാ​വി​ലെ 19 വ​ള്ള​ങ്ങ​ൾ കൂ​ടി ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക്് കൊ​ണ്ടു​പോ​കു​ന്നു​ണ്ട്.

ദു​ര​ന്ത നി​വാ​ര​ണസേ​ന​യെ വി​ളി​ച്ചി​ട്ട് കി​ട്ടാ​ത്ത​വ​ർ വി​ഷ​മി​ക്കേ​ണ്ട​തി​ല്ല
ആ​ല​പ്പു​ഴ:​വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ഒ​രു കൈ ​സ​ഹാ​യ​ത്തി​ന് 08039237440 ന​ന്പ​റി​ൽ ഒ​രു മി​സ്സ് കോ​ൾ ത​രൂ.​തു​ട​ക്ക​ത്തി​ലു​ള്ള പൂ​ജ്യം വി​ട്ട് പോ​ക​രു​ത്.​നി​ങ്ങ​ളെ എ​ത്ര​യും പെ​ട്ടെ​ന്ന് തി​രി​ച്ച് വി​ളി​ക്കും. ആ​വ​ർ​ത്തി​ച്ച് ഈ ​ന​ന്പ​റി​ലേ​ക്ക് വി​ളി​ക്ക​രു​ത്. കോ​ൾ സ്വീ​രി​ച്ചു ക​ഴി​ഞ്ഞു എ​ന്ന് പ​റ​ഞ്ഞാ​ൽ പി​ന്നീ​ട് നി​ങ്ങ​ളു​ടെ ഫോ​ണ്‍ ബി​സി ആ​കാ​തെ ശ്ര​ദ്ധി​ക്കു​ക. നി​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ എ​ത്ര​യും വേ​ഗം ദു​ര​ന്ത നി​വാ​ര​ണ സേ​ന​യ്ക്ക് കൈ​മാ​റു​ന്ന​താ​യി​രി​ക്കും.

കു​ട്ട​നാ​ട്, കൈ​ന​ക​രി ഭാ​ഗ​ങ്ങ​ൾധ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കു​ന്നു
ആ​ല​പ്പു​ഴ:​ കു​ട്ട​നാ​ട് , കൈ​ന​ക​രി ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ സം​സ്ഥാ​ന ധ​ന​മ​ന്ത്രി ഡോ.​ടി.​എം.​തോ​മ​സ് ഐ​സ​ക് സ​ന്ദ​ർ​ശി​ക്കു​ന്നു. പു​ല​ർ​ച്ചെ ആ​രം​ഭി​ച്ച സ​ന്ദ​ർ​ശ​നം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. കൈ​ന​ക​രി, മു​ട്ടാ​ർ, രാ​മ​ങ്ക​രി, ത​ല​വ​ടി , പു​ളി​ങ്കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് പ​ര​മാ​വ​ധി ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചി​ട്ടു​ണ്ട്.

ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ആ​ളു​ക​ൾ ഒ​ഴി​യാ​തെ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. അ​വ​രെ​ക്കൂ​ട് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ ഹൗ​സ് ബോ​ട്ടു​ക​ളും ര​ക്ഷാ നൗ​ക​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.​കൈ​ന​ക​രി ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ടി​ലാ​യ​വ​രെ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തി​നു​ള്ളി​ൽ സു​ര​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ജി​ല്ലാ ഭ​ര​ണ കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കിജി​ല്ലാ ഭ​ര​ണ​കൂ​ടം
ആ​ല​പ്പു​ഴ:​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ല്ലാ​വി​ധ നേ​തൃ​ത്വ​വും ന​ൽ​കി ജി​ല്ലാ ഭ​ര​ണ​കൂ​ടം രം​ഗ​ത്തു​ണ്ട്. ക​ള​ക്ട്രേ്റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ സ​മ​യ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​സു​ഹാ​സ്, സ്പെ​ഷ​ൽ ഓ​ഫീ​സ​ർ എ​ൻ.​പ​ത്മ​കു​മാ​ർ, സ​ബ്ക​ള്ട​ർ കൃ​ഷ്ണ തേ​ജ എ​ന്നി​വ​രാ​ണ് എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് വേ​ണ്ട നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ട് ജി​ല്ല​യി​ലെ മ​ന്ത്രി​മാ​രും രം​ഗ​ത്തു​ണ്ട്.

Related posts