കോന്നി: അദാനിയുടെ വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമായ പാറ ഖനനം ചെയ്യുന്നതിനു കൂടലിലെ രാക്ഷസന് മല ഇടിച്ചു നിരത്തുന്നതിന് അനുമതി ആയേക്കും. ഇതിനുള്ള അന്തിമാ നുമതിയും ഉടന്‍ ലഭിക്കുമെന്നാണ് സൂചന. കൂടലിലെ പാറ പൊട്ടിക്കുന്നതിന് കോന്നിയില്‍ ഇന്നലെ ഹിയറിംഗ് നടന്നിരുന്നു.
ശക്തമായ എതിര്‍പ്പ് അനുമതി നല്കുന്നതിലുണ്ടായെങ്കിലും ഇതു വകവയ്ക്കാതെ മുന്നോട്ടുനീങ്ങാനാണ് വകുപ്പുകള്‍ തയാറെടുക്കുന്നത്. പാറ ഖനനത്തിനു സംസ്ഥാന സര്‍ക്കാര്‍ അനുക്കൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും പരിസ്ഥിതി വകുപ്പുകളുടെയും അനുമതിയാണ് അന്തിമമായി വേണ്ടത. ് ഇതിനാകട്ടെ ജനങ്ങളുടെ താല്പര്യം അറിയേണ്ടതുണ്ട്.
എന്നാല്‍ ജനങ്ങള്‍ പൂര്‍ണമായി ഇനിയൊരു ക്രഷര്‍ യൂണിറ്റിനെ എതിര്‍ക്കുകയാണെങ്കിലും പ്രാദേശികമായ എതിര്‍പ്പ് ഇല്ലെന്നറിയിക്കാനാണ ്ഇന്നലെ കോന്നിയില്‍ ഹിയറിംഗ് നടത്തിയത്.
സ്ഥലം എംഎല്‍എ കെ.യു. ജനീഷ് കുമാര്‍ അടക്കം പാറമട വരുന്നതിനെതിരെ കത്തു നല്‍കിയിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡാണ ്നടപടിക്രമങ്ങളുടെ ഭാഗമായി ഹിയറിംഗ് നടത്തിയത്.
ജനഹിത പരിശോധനയിലെ സര്‍ക്കാര്‍ തട്ടിപ്പില്‍ ജനം വീഴാന്‍ അനുവദിക്കില്ലെന്ന് പരിസ്ഥിതി സംഘടനകളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇനി ഒരു പാറമട കോന്നി മണ്ഡലത്തില്‍ വരില്ലെന്നു ജനീഷ് കുമാര്‍ എംഎല്‍എ പ്രതീകരിച്ചിരുന്നു. എന്തിന് ജനഹിതം അറിയുന്നുവെന്നാണ് എംഎല്‍എ ചോദിക്കുന്നത്.
എന്നാല്‍ നിലപാട് ഇതായിരിക്കേ ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇത്തരമൊരു നീക്കം ദുരൂഹമാണെന്ന് സ്ഥലവാസികള്‍ ചൂണ്ടിക്കാട്ടി. ഇത്തരമൊരു ഹിയറിംഗ് മുന്കൈയെടുത്തവര്ക്കെതിരെ നടപടി വേണമെന്നും പരിസ്ഥിതിസംഘടനകള്‍ ആവശ്യപ്പെട്ടു.