ലേഡി ഓറിയന്റൽ ആക്ഷൻ ത്രില്ലർ ചിത്രമായ രാഷസി മാർച്ച് 14 – ന് തിയറ്ററുകളിലെത്തും. റോസിക എന്റർപ്രൈസസ്, എൽജിഎഫ് സ്റ്റുഡിയോ എന്നീ ബാനറുകൾക്കു വേണ്ടി പവൻകുമാർ, രമേശ് വിഎഫ്എഎസ് എന്നിവർ നിർമിച്ച രാഷസി എന്ന മലയാള ചിത്രം മെഹമ്മൂദ് കെ.എസ് രചനയും സംവിധാനവും നിർവഹിക്കുന്നു.
ബോളിവുഡിലെ പുതിയ നിരയിലെ ശ്രദ്ധേയരായ രുദ്വിപട്ടേൽ, പ്രീതി എന്നീ നടികളാണ് രാഷസി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ആക്ഷൻ ഹീറോയിനികളായാണ് അവർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. കൈലേഷ്, റഫീക് ചോക്ളി എന്നിവർ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് തിളങ്ങുന്നു.
ഡിഒപി – ഷെട്ടി മണി, എഡിറ്റർ – ജോവിൽ ജോൺ, സംഗീതം – പി.കെ. ബാഷ്, പശ്ചാത്തല സംഗീതം – ജോയ് മാധവ്, മേക്കപ്പ് – നിഷാന്ത് സുപ്രൻ, കോസ്റ്റ്യൂം – ശാലിനി മുബൈ, ദേവകുമാർ,ഫയ്റ്റ് – ശരവണൻ, ഡി.ഐ-ദീപക്, നൃത്തം – റിയാസ്, അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, ധരം, പിആർഒ- അയ്മനം സാജൻ. കൈലേഷ്, രുദ്വിപട്ടേൽ, പ്രീതി, റഫീക് ചോക്ളി, നാരായണൻകുട്ടി, സലിം ബാവ, ഗ്രേഷ്യ അരുൺ, നിമിഷ ബിജോ, നിഷാന്ത്, വിക്രം ജയൻ മുംബൈ എന്നിവർ അഭിനയിക്കുന്നു. -അയ്മനം സാജൻ