മുംബൈ: രാഷ്ര്ടപിതാവ് മഹാത്മ ഗാന്ധിയെ വധിച്ചതിന് പിന്നില്‍ ആര്‍എസ്എസ് എന്ന സംഘടനയാണെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചു. ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ രാഹുലിനെതിരേ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ മഹാരാഷ്ര്ടയിലെ ഭിവണ്ഡി മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായാണ് രാഹുല്‍ ജാമ്യം നേടിയത്. കേസ് 28ന് വീണ്ടും പരിഗണിക്കും.
തനിക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. രാഹുലിന്റെ ഹര്‍ജിയില്‍ ഹാജരായ കപില്‍ സിബല്‍ പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് കോടതിയില്‍ വ്യക്തമാക്കിയെങ്കിലും രാഹുല്‍ പിന്നീട് ഇത് തിരുത്തി. പരാമര്‍ശത്തില്‍ ഒരു മാറ്റവുമില്ലെന്നും ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് തന്നെയാണെന്നും അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു.