മലയാളത്തിലെ യുവനടിക്ക് നാട്ടിൽ വച്ചുണ്ടായ ആക്രമണത്തിനെതിരേ സിനിമാ ലോകം മുഴുവൻ രംഗത്തെത്തിയിരിക്കുകയാണ്. നടീ-നടന്മാരിൽ ഒട്ടുമിക്ക എല്ലാവരും തന്നെ സംഭവത്തിനെതിരായി രംഗത്തെത്തിയിരുന്നു.
ഇപ്പോൾ ഇതാ തെന്നിന്ത്യൻ നടി രാകൂൽ പ്രീതാണ് നടിക്ക് പിന്തുണയുമായി വന്നത്. കൊച്ചിയിലുണ്ടായ ആക്രമണം തനിക്ക് നേരേ ആയിരുന്നുവെങ്കിൽ അവരെ കൊന്ന് തള്ളിയേനെയെന്നാണ് ഈ നടി അഭിപ്രായപ്പെട്ടത്.
താനൊരു കായികാഭ്യാസിയാണെന്നും, ജിമ്മ് ഒഴിവാക്കിയുള്ള ഒരു യാത്രയും തനിക്കില്ലെന്നും നടി പറഞ്ഞു. ദുരന്തം കേട്ട് ഞെട്ടിയെന്നും ഇത്രയും ക്രൂരമായ സ്വഭാവം ഉൾക്കൊള്ളുന്നവരെ മനുഷ്യരെന്ന് വിളിക്കാൻ ആകില്ലെന്നും നടി കൂട്ടിച്ചേർത്തു. ഈ സംഭവത്തിന് ശേഷം ടാക്സിയിൽ പോകാൻ പേടിയാണെന്നും ഇന്നത്തെ ലോകത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ലെന്നുമാണ് നടിയുടെ അഭിപ്രായം.
ഈ അക്രമം എന്റെ നേർക്കായിരുന്നെങ്കിൽ… ആക്രമണത്തിന് ഇരയായ നടിക്ക് പിന്തുണയുമായി തെന്നിന്ത്യന്‍ നടി രാകൂല്‍ പ്രീത്
