തെന്നിന്ത്യയില്‍ കോടികള്‍ പ്രതിഫലം പറ്റുന്ന നായികമാര്‍ പലരുണ്ട്. എന്നാല്‍ ഈ പട്ടികയിലൊന്നും രാകുല്‍ പ്രീത് സിംഗിന്റെ പേരില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ഒരു വിവാഹവേദിയില്‍ നൃത്തമാടാന്‍ രാകുല്‍ വാങ്ങിയത് ഒരു കോടി രൂപയാണ്. ബിജെപി നേതാവും മുന്‍ മന്ത്രിയും വ്യവസായ പ്രമുഖനുമായ ജനാര്‍ദ്ദന റെഡ്ഢിയുടെ മകളുടെ വിവാഹ ചടങ്ങിലാണ് രാകുലിന്റെ അടിപൊളി നൃത്തം അരങ്ങേറിയത്.
മുംബൈയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ പറന്നെത്തിയ രാകുല്‍ മനോഹരമായ നൃത്തം കാണികള്‍ക്കായി കാഴ്ചവയ്ക്കുകയും ചെയ്തു. രാകുലെത്തിയ വിവാഹാഘോഷ ചടങ്ങ് ധൂര്‍ത്തിന്റെ പേരി ല്‍ പ്രശസ്തമായിരുന്നു. 500 കോടി രൂപ മുടക്കി നടത്തിയ വിവാഹം വിദേശ മാധ്യമങ്ങളില്‍ വരെ ശ്രദ്ധേയമായ വാര്‍ത്തയായി രുന്നു.
2009-ല്‍ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയരം ഗത്തെത്തിയ രാകുല്‍ തെലുങ്ക് സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയു ള്ളവരുടെ സംഗീത നൃത്ത പരിപാടികളാണ് ഈ വിവാ ഹത്തിന് അരങ്ങേറിയത്. രാം ചരണിന്റെ നായികയായി ധ്രുവ എന്ന ചിത്രം റിലീസിനൊരുങ്ങവേയാണ് നൃത്തത്തി നായി ഒരു കോടി വാങ്ങിയ സംഭവം വാര്‍ത്തയായിരിക്കുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച് നടിയുടെ ഭാഗത്തു നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.