രാ​കു​ല്‍ പ്രീ​ത് സിം​ഗും റാണാ ദഗുപതിയും  ഇഡിയ്ക്ക് മുന്നിലേക്ക്; കുരുക്കു മുറുകിയാൽ ജീവിക്കേണ്ടത് മേയ്ക്കപ്പില്ലാത്ത ലോകത്ത്…

തെ​ലു​ങ്ക് സി​നി​മാ​താ​ര​ങ്ങ​ളാ​യ റാ​ണാ ദ​ഗു​പ​തി, ര​വി തേ​ജ, രാ​കു​ല് പ്രീ​ത് സിം​ഗ് എ​ന്നി​വ​രു​പ്പ​ടെ 12 പേ​രെ മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്.

നാ​ലു​വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. രാ​കു​ലി​നോ​ട് സെ​പ്റ്റം​ബ​ർ ആ​റി​നും റാ​ണ​യോ​ട് സെ​പ്റ്റം​ബ​ർ എ​ട്ടി​നും ര​വി തേ​ജ​യോ​ട് സെ​പ്റ്റം​ബ​ർ ഒ​ന്പതി​നും ഹാ​ജ​രാ​കാ​നാ​ണ് ഇ​ഡി ആവശ്യപ്പെട്ടിരിക്കു​ന്ന​ത്.

സം​വി​ധാ​യ​ക​ൻ പു​രി ജ​ഗ​ന്നാ​ഥ് സെ​പ്റ്റം​ബ​ർ 31-നാ​ണ് ഹാ​ജ​രാ​കേ​ണ്ട​ത്. 30 ല​ക്ഷം വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് 2017-ലാ​ണ് തെ​ലുങ്കാ​ന എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തത്. ഇ​തി​നു പി​ന്നാ​ലെ 12 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

11 കേ​സു​ക​ളി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. എ​ക്സൈ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ന​ട​ന്നോ​യെ​ന്ന അ​ന്വേ​ഷ​ണം ഇ​ഡി ആ​രം​ഭി​ച്ച​ത്.

അ​തേ​സ​മ​യം രാ​കു​ൽ പ്രീ​ത് സിം​ഗ്, റാ​ണാ, ര​വി തേ​ജ, പു​രി ജ​ഗ​ന്നാ ഥ് എ​ന്നി​വ​രെ ഇ​തു​വ​രെ പ്ര​തിചേ​ർ​ത്തി​ട്ടി​ല്ല. ഇ​വ​ർ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​ൽ പങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ടോ​യെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്ന് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

മ​യ​ക്കു​മ​രു​ന്നു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ലുങ്കാ​ന എ​ക്സൈ​സ് ഇ​തു​വ​രെ 30 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 62 പേ​രെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ 12 പേ​ർ സി​നി​മാ മേ​ഖ​ല​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ്.

Related posts

Leave a Comment