ചുംബനരംഗങ്ങളും ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളും പല സിനിമയുടെയും കഥാഗതിയ്ക്ക് അനിവാര്യമാണ്. സിനിമയുടെ പ്രൊമോഷനും അത്തരം രംഗങ്ങള്‍ സഹായകമാവാറുണ്ട്.
എന്നാല്‍ ചില നടീനടന്മാര് അത്തരം രംഗങ്ങള്‍ക്ക് തയ്യാറാവാറില്ല. തെലുങ്കില്‍ നടന് രാം ചരണിന് ഇത്തരം റോളുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉള്ളതിനെ കുറിച്ചുള്ള രസകരമായ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
സൂപ്പര്‍താരം ചിരഞ്ജീവിയുടെ മകനാണ് രാംചരണ്‍. രണ്ട് വര്‍ഷം മുന്‍പ് രാമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായി മാറിയ സുകുമാര്‍ ഒരുക്കിയ രംഗസ്ഥലം എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന കഥയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സിനിമയ്ക്ക് വേണ്ടി ആദ്യം ഒരുക്കിയ ആദ്യ തിരക്കഥയില്‍ നായികയും നായകനും തമ്മില്‍ ലിപ് ലോക് ചെയ്യുന്ന സീന്‍ കൂടി ഉണ്ടായിരുന്നു.
എന്നാല്‍ രാം ചരണ്‍ ആ സീന്‍ ഒഴിവാക്കാന്‍ വേണ്ടി നിര്‍ദേശിക്കുകയായിരുന്നു. ഒഴിവാക്കേണ്ടെന്ന് സംവിധായകനും തീരുമാനിച്ചു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം ഒന്ന് കൂടി സംവിധായകന് ആ രംഗത്തെ കുറിച്ച് രാം ചരണിനോട് സൂചിപ്പിച്ചെങ്കിലും പ്രതീഷിച്ച ഉത്തരം ലഭിച്ചില്ല.
രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനിയ്ക്ക് ഭര്‍ത്താവ് ലിപ്ലോക് രംഗത്തില്‍ അഭിനയിക്കുന്നതിനോട് താല്പര്യം ഇല്ലാത്തതായിരുന്നു കാരണം. ഭാര്യയുടെ അതൃപ്തി അറിയാവുന്നത് കൊണ്ട് താരം അതിന് വിസമ്മതിക്കുകയായിരുന്നു.
അതോടെ നായികയെ രാംചരണ്‍ ചുംബിക്കേണ്ടതില്ലെന്നും വെറുതേ അടുത്ത് വരെ പോവുന്നത് പോലെ കാണിച്ചാല്‍ മതി. വിഎഫ്എക്സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സീന്‍ ഉണ്ടാക്കാമെന്ന് തീരുമാനിച്ചു.
ഇതിന് താരം സമ്മതിച്ചു. ഒടുവില്‍ ഷൂട്ടിംഗ് ആരംഭിച്ച് കഴിഞ്ഞപ്പോള്‍ ടെക്നോളജിയുടെ സഹായം ഇല്ലാതെ തന്നെ രാം സാമന്തയെ ചുംബിച്ച് കൊണ്ട് തന്നെ അഭിനയിച്ചു.
അത് യഥാര്‍ത്ഥത്തില്‍ ചുംബനമല്ല, കവിളുകളില്‍ വെറുതെ ഒന്ന് തലോടുക മാത്രമാണ് ചെയ്തതെന്ന് സാമന്തയും വ്യക്തമാക്കിയിരുന്നു.