‘ശശികല’ പ്രഖ്യാപിച്ച് രാം ഗോപാല്‍ വര്‍മ ! ജയലളിതയുടെ തോഴിയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയെന്ന് സൂചന; രാമുവിന്റെ ട്വീറ്റില്‍ പറഞ്ഞിരിക്കുന്ന തമിഴ് ചൊല്ലിന്റെ യഥാര്‍ഥ അര്‍ഥം എന്ത് ?

തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ.’ശശികല’ എന്നാണ് ചിത്രത്തിന്റെ പേര്.

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിതെന്ന സൂചനകളാണ് സംവിധായകന്‍ നല്‍കുന്നത്.

‘എസ്’ എന്ന സ്ത്രീയും ‘ഇ’ എന്ന പുരുഷനും ഒരു നേതാവിനോട് ചെയ്തതെന്ത് എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്യുന്നു.

ജെ (ജയലളിത),എസ് ( ശശികല), ഇപിഎസ്( എടപ്പാടി കെ പളനിസാമി) എന്നിവര്‍ക്കിടയിലുണ്ടായിരുന്ന ഏറെ സങ്കീര്‍ണ്ണവും ഗൂഢാലോചന നിറഞ്ഞതുമായ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്…

‘ഏറ്റവും അടുത്തുനില്‍ക്കുമ്പോഴാണ് കൊല്ലാന്‍ എളുപ്പ’മെന്ന തമിഴ് ചൊല്ലും ട്വീറ്റിനൊപ്പം സംവിധായകന്‍ ചേര്‍ത്തിട്ടുണ്ട്. രാകേഷ് റെഡ്ഡിയാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത് ചിത്രം നിര്‍മിക്കുക.


അതേസമയം അനധികൃത സ്വത്തുസമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുകയാണ് വി..കെ ശശികല. എന്തായാലും വരും നാളുകളില്‍ ‘ശശികല’യെച്ചൊല്ലിയുള്ള ചര്‍ച്ചകളുണ്ടാവുമെന്നുറപ്പാണ്.

Related posts

Leave a Comment