റാം എന്ന സിനിമയിലെ മോഹൻലാലിന്റെ ലുക്ക് പുറത്തുവിട്ടു. ദൃശ്യത്തിന് ശേഷം മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണ് റാം. ഹീ ഹാസ് നോ ബൗണ്ടറീസ് എന്നാണ് സിനിമയുടെ ടാഗ്ലൈൻ.
ആക്ഷൻത്രില്ലർ ഗണത്തിലൊരുക്കുന്ന സിനിമയിൽ തമിഴ് താരം തൃഷയാണ് നായിക. ഇന്ദ്രജിത്ത്, സുരേഷ് മേനോൻ, ബോളിവുഡ് താരം ആദിൽ ഹുസൈൻ, സിദ്ധിഖ്, ദുർഗ കൃഷ്ണ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എറണാകുളം, ധനുഷ്കോടി, ഡൽഹി, ഉസ്ബക്കിസ്ഥാൻ, കെയ്റോ, ലണ്ടൻ, കൊളംബോ എന്നീ സ്ഥലങ്ങളാണ് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകൾ. അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ് പി. പിള്ളയാണ് സിനിമ നിർമിക്കുന്നത്.