ന്യൂഡല്‍ഹി: 2002ല്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിക്കു ലഭിച്ചൊരു ഊമക്കത്തില്‍ നിന്നാണ് ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെതിരായ കേസ് ആരംഭിക്കുന്നത്. ഹരിയാന സിര്‍സയിലെ ദേര ആസ്ഥാനത്ത് വനിതാ അനുയായികളെ ദേര തലവന്‍ പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയുള്ള ഊമക്കത്ത് ഹരിയാനപഞ്ചാബ് ഹൈക്കോടതിക്കും ലഭിച്ചു. തുടര്‍ന്ന് 2002 സെപ്റ്റംബര്‍ സിര്‍സ സെഷന്‍സ് ജഡ്ജിയുടെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐക്കു ഹരിയാനപഞ്ചാബ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം വന്നു. 2002 ഡിസംബര്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നു.
2006 ജുലൈ ദേര തലവന്‍ തങ്ങളെ പീഡിപ്പിച്ചതായി ചോദ്യംചെയ്ത 18ല്‍ രണ്ടുപേരുടെ മൊഴി. 2007 ജുലൈ 30 റാം റഹിം 1999നും 2001നും ഇടയില്‍ രണ്ടു വനിതാ അനുയായികളെ ലൈംഗികമായി പീഡിപ്പിച്ചെന്നു സിബിഐ കുറ്റപത്രവുമെത്തി. സ്വാമിക്ക് 2007 സെപ്റ്റംബര്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 2008 സെപ്റ്റംബര്‍ ആറ് വിചാരണയ്ക്കു തുടക്കം. ദേര തലവന്‍ പീഡിപ്പിച്ചെന്നു വിചാരണയ്ക്കിടെ അനുയായിയുടെ മൊഴിയുമെത്തി. പീഡനത്തിന് ഇരയായതായി മജിസ്‌ട്രേട്ടിനു മുന്നില്‍ മറ്റൊരു അനുയായിയുടെ സത്യവാങ്മൂലവും വന്നു. ഇതോടെ കേസ് സ്വാമിക്ക് എതിരായി.
കത്തില്‍ പറയുന്നതു പ്രകാരം ദേര സച്ച സൗദയുടെ ആസ്ഥാനത്ത് റാം റഹിമിന്റെ രഹസ്യമുറിയില്‍ വച്ചാണ് സംഭവം നടന്നത്. തന്നെക്കൂടാതെ മറ്റു രണ്ടു സ്ത്രീകളും ബലാല്‍സംഗം ചെയ്യപ്പെട്ടതായും യുവതി തന്റെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഊമക്കത്തില്‍ പറയുന്നതിങ്ങനെ.”ഞാന്‍ ഗുര്‍മീതിന്റെ മുറിയുടെ വാതില്‍ക്കലെത്തിയപ്പോള്‍ അത് അടഞ്ഞു കിടക്കുകയായിരുന്നു. ഞാന്‍ വാതില്‍ തുറന്ന് അകത്തു പ്രവേശിച്ചപ്പോള്‍ കണ്ടത് റൂമിലെ കൂറ്റന്‍ സ്‌ക്രീനില്‍ നീലച്ചിത്രങ്ങള്‍ ആസ്വദിച്ചിരിക്കുന്ന റാം റഹിമിനെ. ഞാന്‍ അകത്തു കടന്നയുടന്‍ വാതിലുകള്‍ അടഞ്ഞു. പിന്നീട് റാം റഹിം ഒരു വന്യമൃഗത്തേപ്പോലെ എന്റെ മേല്‍ചാടിവീഴുകയായിരുന്നു. പിന്നീട് നടന്നത് അതിക്രൂരമായ പീഡനമായിരുന്നു”. അനുയായിയായിരുന്ന യുവതി ഊമക്കത്തില്‍ പറയുന്നു
2002 ല്‍ സിര്‍സയിലെ ദേരാ ആശ്രമത്തില്‍വെച്ച് വനിതാ അനുയായിയെ ഒന്നിലേറെത്തവണ ഗുര്‍മീത് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. വാജ്‌പേയിക്ക് ലഭിച്ച ഊമക്കത്തിലൂടെയാണ് വിവരം പുറത്തറിഞ്ഞത്. പല വനിതാ അന്തേവാസികളെയും ഗുര്‍മീത് റാം റഹിം ബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നായിരുന്നു കത്തിലെ ആരോപണം. അന്വേഷണത്തിന്റെ ഭാഗമായി ആശ്രമത്തിലെ 18 വനിതാ അന്തേവാസികളെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ഇതില്‍ രണ്ടുപേര്‍ ബലാത്സംഗ ആരോപണം ആവര്‍ത്തിച്ചു.ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ലൈംഗിക അതിക്രമത്തെ ഗുര്‍മീത് റാം റഹീം ന്യായീകരിച്ചിരുന്നുവെന്നും വനിതാ അനുയായികളില്‍ ഒരാള്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് മജിസ്‌ട്രേട്ടിന് മുന്നിലും വനിതാ അനുയായികള്‍ ആരോപണം ആവര്‍ത്തിച്ചു.
2008 ല്‍ അദ്ദേഹത്തിനെതിരെ ബലാത്സംഗക്കുറ്റം അടക്കമുള്ളവ ചുമത്തി. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് ഗുര്‍മീത് റാം റഹീം വിശദീകരിച്ചിരുന്നു. സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ബലാത്സംഗക്കേസിന് പുറമെ രണ്ട് കൊലപാതക കേസുകളിലും ഗുര്‍മീത് വിചാരണ നേരിടുകയാണ്. ദേരാ അനുയായി രജ്ഞിത് സിങ്, മാധ്യമ പ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപധി എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ഗുര്‍മീത് വിചാരണ നേരിടുന്നത്. വ്യാജ കത്തുകള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് രഞ്ജിത് സിങ്ങിനെ വധിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. ദേരാ സച്ചാ സൗദ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് മാധ്യമ പ്രവര്‍ത്തകനെ വധിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്തായാലും റാം റഹിം അഴിയ്ക്കുള്ളിലായതോടെ സര്‍ക്കാര്‍ ്അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടിയിരിക്കുകയാണ്.