ചണ്ഡീഗഢ്: ബലാല്‍സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹിമിന് ‘ സറ്റിറിയാസിസ്'( അമിത ലൈംഗികാസക്തി) രോഗമെന്ന് ഡോക്ടര്‍മാര്‍. ജയിലില്‍ ചെന്ന അന്നു മുതല്‍ ഗുര്‍മീത് അസ്വസ്ഥനാകാന്‍ കാരണവും ഇതുതന്നെയാണെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഈ രോഗത്തിന് രണ്ട് തരത്തിലുള്ള ചികിത്സയാണുള്ളത്. അതില്‍ ഒരു ചികിത്സാരീതി ഒരിക്കിലും ഗുര്‍മീതിന് ജയിലില്‍ കിട്ടില്ലെന്ന് ഉറപ്പാണ്. ഗുര്‍മീത് റാം റഹീം സിങിന് അമിത ലൈംഗികാസക്തിയാണ് എന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് തന്നെയാണ് ഇപ്പോഴും നേരിടുന്ന പ്രശ്‌നം.
ജയിലില്‍ എത്തിയിട്ടും ഗുര്‍മീതിന്റെ ആസക്തികള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ലയെന്നും അതിന്റെ ഫലമായാണ് ഇപ്പോഴത്തെ പ്രശ്്‌നങ്ങള്‍ എന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അതിന് അടിയന്തരമായി ചികിത്സ നല്‍കിയില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകും എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അമിത ലൈംഗികാസക്തി തീര്‍ക്കാനുള്ള വഴികള്‍ എന്തായാലും ഗുര്‍മീതിന് ജയിലില്‍ അനുവദിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് മരുന്നുകൊണ്ട് തന്നെ വേണം ചികിത്സ നടത്താന്‍.
സ്ഥിരമായി ഉപയോഗിച്ചിരുന്ന സെക്‌സ് ടോണിക്കുകളാണ് ഗുര്‍മീതിനെ ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ചതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഓസ്‌ട്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്തവയായിരുന്നു ഇത്. ഇതു കൂടാതെ എനര്‍ജി ഡ്രിങ്കുകളും ഇയാള്‍ പതിവായി ഉപയോഗിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകള്‍ക്ക് മുന്നില്‍ തനിക്ക് അമാനുഷികമായ ലൈംഗിക ശേഷി ഉണ്ടെന്ന് കാണിക്കാന്‍ ആയിരുന്നു ഇതെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.
എന്നാല്‍ തനിക്ക് ലൈംഗിക ശേഷി ഇല്ലെന്നായിരുന്നു ഗുര്‍മീത് റാം റഹീം സിങ് കോടതിയില്‍ വാദിച്ചിരുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നും വാദിച്ചിരുന്നു. പക്ഷേ ഇത് കോടതി തള്ളിയിരുന്നു, സിര്‍സയിലെ ദേര ആസ്ഥാനത്തെ രഹസ്യ അറയില്‍ ഗുര്‍മീത് ഓരോ ദിവസവും ഓരോ പെണ്‍കുട്ടികളുമായി കിടപ്പറ പങ്കിടുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വെളിയില്‍ വന്നിരുന്നു.