ശിക്ഷ ഇതുപോരാ! റാം സിംഗ് യഥാര്‍ത്ഥ സന്ന്യാസികള്‍ക്ക് അപമാനം; റാം റഹീം സിംഗിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സന്ന്യാസിമാരുടെ സമരം

ബലാത്സംഗക്കേസില്‍ സിബിഐ കോടതി 10 വര്‍ഷം തടവു ശിക്ഷയ്ക്കു വിധിച്ച ഗുര്‍മിത് റാം റഹീം സിംഗിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് വാരണാസിയില്‍ സന്ന്യാസിമാരുടെ സമരം. റാം റഹീം സിംഗിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകള്‍ക്കൊപ്പം മുദ്രാവാക്യം മുഴക്കിയുമാണ് സന്ന്യാസിമാര്‍ പ്രതിഷേധിച്ചത്. പണവും അധികാരവുമുള്‍പ്പെടെയുള്ള ആഢംബര ജീവിതമായിരുന്നു റാം റഹീമിന്റെ ലക്ഷ്യം. യഥാര്‍ഥ സന്ന്യാസി ആഢംബരം വെടിഞ്ഞ് ലളിത ജീവിതം നയിക്കാനാണ് ശീലിക്കേണ്ടതെന്ന് സന്ന്യാസിയായ ദുനി ബാബ പറഞ്ഞു. വധ ശിക്ഷയാണ് റാം റഹീം സിംഗ് അര്‍ഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ചയാണ് ബലാത്സംഗക്കേസില്‍ റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. ഇതില്‍ 38 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Related posts