റാഞ്ചി: അയോധ്യയിൽ നാലു മാസത്തിനുള്ളിൽ രാമക്ഷേത്രം നിർമിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിലെ പാക്കുറിൽ ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു ഷാ.
സുപ്രീം കോടതി വിധി പറഞ്ഞുകഴിഞ്ഞു. നാലു മാസത്തിനുള്ളിൽ അയോധ്യയിൽ ആകാശംമുട്ടെ ഉയരത്തിൽ ഒരു രാമക്ഷേത്രം നിർമിക്കുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.
നവംബർ ഒന്പതിനാണ് അയോധ്യ കേസിൽ സുപ്രീംകോടതി വിധി പറഞ്ഞത്. തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാൻ കോടതി അനുവദിക്കുകയായിരുന്നു. ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്താണു രാമക്ഷേത്രം നിർമിക്കാൻ കോടതി അനുമതി നൽകിയത്.