അമ്പലപ്പുഴ; വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ്.
പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് കരൂർ ശ്യാം നിവാസിൽ രമ (65)യുടെ മരണത്തിലാണ് അസ്വാഭാവികത ഉള്ളതായി പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
തലയ്ക്കേറ്റ പരിക്കുകളാണ് മരണത്തിന് കാരണം. നെറ്റിയിലും തലയ്ക്കും ചെവിക്കു പിന്നിലുമായി നാലോളം പരിക്കുകളുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശിയെയും മകനെയും പോലീസ് ചോദ്യം ചെയ്തുവരുന്നു.
മരിച്ച ദിവസം ഇളയ മകന് ശരത് ശശി ചേര്‍ത്തലയില്‍ പരീക്ഷയില്‍ പങ്കെടുത്തിരുന്നതായി പോലീസ് പറയുന്നു. മറ്റ്
പലരെയും പോലീസ് ചോദ്യം ചെയ്യും.
ശശി വീട്ടിലെത്തിയപ്പോൾ…
കഴിഞ്ഞ ദിവസമാണ് രമ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ശശി വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടതെന്ന് ശശി പോലീസിനോട് പറയുന്നു.
വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് രമയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നത്.
തുടര്‍ന്ന് ബുധനാഴ്ച നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതമാണെന്ന വിവരം അറിയുന്നത്.
അമ്മയുടെ മരണം അറിഞ്ഞ് ആശുപത്രിയിലെത്തിയ ഇളയ മകൻ ശരത് ശശിയാണു മരണത്തിൽ സംശയം ഉണ്ടെന്ന് പോലീസുകാരോടു പറഞ്ഞത്.
പരീക്ഷയ്ക്ക് പോയിരുന്നുവെന്ന്
മൃതദേഹം സംസ്കരിച്ചു. ഭർത്താവ് ശശിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. ഇതുമായി ബന്ധപ്പെട്ട് മകനെയും ചോദ്യം ചെയ്തു വരികയാണെന്ന് അമ്പലപ്പുഴ സി ഐ എസ് ദ്വിജേഷ് പറഞ്ഞു.
പിതാവ് രമയെ ഉപദ്രവിച്ചതാകാം മരണകാരണമെന്നാണ് മകൻ പറയുന്നത്. എന്നാൽ താൻ മുറിയിലെത്തിയപ്പോൾ മൃതദേഹത്തിനരികിൽ മകൻ ഉണ്ടായിരുന്നുവെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്.
എന്നാൽ താൻ ഈ സമയം ചേർത്തലയിൽ എംബിഎ പരീക്ഷക്ക് പോയിരുന്നുവെന്ന് മകൻ പറഞ്ഞു.
ഇത് ശരിയാണെന്ന് പോലീസും സമ്മതിക്കുന്നു എന്തായാലും വിശദമായ ചോദ്യം ചെയ്യലിലെ അസ്വാഭാവിക മരണത്തിൽ ആരാണ് ഉത്തരവാദി എന്ന് അറിയാൻ കഴിയൂ.