ബാങ്ക് വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് പ്രമുഖ ജനപ്രിയ വ്യവസായി ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രനെ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ അടുത്ത ദിവസങ്ങളായി അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചിതനായി എന്ന തരത്തില്‍ വാര്‍ത്തകള്‍ ഏറെ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചിതനായി എന്ന തരത്തില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ഒരു മലയാള ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ദുബൈയിലെ ഒരു അറബ് വ്യവാസായിയുടെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ രാമചന്ദ്രന് ജയില്‍ മോചിതനായി എന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നാണ് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മോചിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
എന്നാല്‍ ഇത് വരെ അദ്ദേഹം മോചിതനായിട്ടില്ല. ഉടനെ അതു സംഭവിക്കുമെന്നാണ് പ്രതീക്ഷ എന്നും അവര്‍ പറഞ്ഞു. അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചിതനായി എന്ന വാര്‍ത്തയ്ക്ക് അദ്ദേഹത്തോട് ബന്ധപ്പെട്ടവരോ ഇന്ത്യന്‍ കോണ്‍സുലേറ്റോ സ്ഥിരീകരണം നല്‍കിയിട്ടില്ല. അതേസമയം അദ്ദേഹത്തിനെതിരെ കേസ് കൊടുത്ത ബാങ്കുകളുമായി സമവായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2015ലാണ് അറ്റ്ലസ് രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന് പരാതിയിലായിരുന്നു അറസ്റ്റ്. 34 മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകളാണ് വായ്പ എടുത്ത ബാങ്കുകള്‍ മടക്കിയത്. 22 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരിക്കുന്നത്.
കേസ് കൊടുത്ത ബാങ്കുകളില്‍ ചിലതുമായി അറ്റ്ലസ് രാമചന്ദ്രന്റെ അഭിഭാഷകര്‍ സമവായത്തിലെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 19 ബാങ്കുകളാണ് ഒത്തുതീര്‍പ്പിന് തയ്യാറായിരിക്കുന്നത്. ബാക്കി 3 ബാങ്കുകളുമായി ചര്‍ച്ച നടക്കുന്നു. അറസ്റ്റിലായതിന് പിന്നാലെ അറ്റ്ലസ് ഗ്രൂപ്പിന്റെ നാട്ടിലും വിദേശത്തുമുള്ള സ്ഥാപനങ്ങള്‍ അടച്ചിടേണ്ടതായി വന്നിരുന്നു. അറ്റ്ലസ് രാമചന്ദ്രന്റേയും തന്റെയും അവസ്ഥ തുറന്ന് പറഞ്ഞ് ഭാര്യ ഇന്ദിരയുടെ വീഡിയോ അടുത്തിടെ പുറത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു. അറ്റ്ലസ് രാമചന്ദ്രന്റെയും തന്റേയും ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞുകൊണ്ടുള്ള രാമചന്ദ്രന്റെ ഭാര്യ ഇന്ദിരയുടെ വാര്‍ത്ത അടിത്തിടെ ഖലീജ് ടൈംസാണ് റിപ്പോര്‍ട്ട് ടെയ്തത്. വാടകയടയ്ക്കാന്‍ പോലും പണമില്ലെന്നും ഏത് നിമിഷവും താനും അറസ്റ്റിലാകാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും ഖലീജ് ടൈംസിനോട് ഇന്ദിര വ്യക്തമാക്കിയിരുന്നു.