കരുനാഗപ്പള്ളി :തെറ്റായ ജീവിതശൈലി വഴി ആരോഗ്യ രംഗത്തെ നേട്ടങ്ങൾ മലയാളിഅട്ടിമറിക്കുകയാണെന്നു് ആർ രാമചന്ദ്രൻ എം എൽ എ പറഞ്ഞു.വയറിളക്കരോഗ നിയന്ത്രണ പാനീയചികിത്സാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു എം എൽ എ.ഉയർന്ന വിദ്യാഭ്യാസ നിലവാരം ഉള്ളവർ പോലും മാലിന്യങ്ങൾ വലിച്ചെറിയുന്ന കാര്യത്തിലും പരിസര ശുചീകരണത്തിന്റെ കാര്യത്തിലും മോശപ്പെട്ട നിലപാടാണ് സ്വീകരിക്കുന്നത്.
സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെ പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കഴിയണമെന്നും എം എൽ എ പറഞ്ഞു.ജില്ലാ ആരോഗ്യ വിഭാഗം, ദേശീയ ആരോഗ്യ ദൗത്യം, കരുനാഗപ്പള്ളി നഗരസഭ, മൈനാഗപ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കരുനാഗപ്പള്ളിയിൽ നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ ആർ രവീന്ദ്രൻ പിള്ള അധ്യക്ഷനായി.ഡോ മണികണ്ഠൻ ആരോഗ്യ സന്ദേശം നൽകി. ഡോ ബൈജു, നഗരസഭാ കൗൺസിലർമാരായ എൻ സി ശ്രീകുമാർ ,സി വിജയൻ പിള്ള, വസന്തകുമാരി, എൻ രമാദേവി, എൻ എ പ്രശാന്ത്, വിനോദിനിയമ്മ, ഷീജ പ്രദീപ്, കെ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു