തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകൾ പൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്ന സുപ്രീം കോടതി വിധി സർക്കാർ അനുസരിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷണൻ. വിധിയിൽ കൂടുതൽ വ്യക്തത വരുത്താനാണ് സുപ്രീം കോടതിയെ സർക്കാർ വീണ്ടും സമീപിച്ചത്. വിധി ചോദ്യം ചെയ്തല്ല സർക്കാരിന്റെ ഹർജിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും പൂട്ടണമോയെന്നതിൽ വ്യക്തത വേണമെന്നാണ് ആവശ്യപ്പെട്ടാണ് സർക്കാരിന്റെ ഹർജി. ഉത്തരവ് നടപ്പാക്കാൻ സാവകാശം വേണമെന്നാവശ്യപ്പെട്ട് ബിവറേജസ് കോർപ്പറേഷനും കോടതിയിലേക്ക് നീങ്ങുകയാണ്. മാർച്ച് 31 എന്ന സമയപരിധി നീട്ടിനൽകണമെന്നാണ് ബെവ്കോ ആവശ്യപ്പെടുന്നത്.