നായരങ്ങാടി: കേരളത്തിന്റെ വളർച്ചക്കു വായനശാലകൾ മഹത്തായ പങ്കു വഹിച്ചിട്ടുണ്ടെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നായരങ്ങാടി വള്ളത്തോൾ സ്മാരക വായനശാല സുവർണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ.
വായന ശാലകളിൽനിന്നുള്ള അറിവുകൊണ്ടും ഉൗർജംകൊണ്ടും വായന ശാലകളോടു ചേർന്നുള്ള പ്രവർത്തനങ്ങൾ മൂലവും നിരവധി സാഹിത്യകാരന്മാരേയും കവികളേയും കേരളത്തിനു ലഭിച്ചതായും സ്പീക്കർ കൂട്ടിച്ചേർത്തു.ബി.ഡി. ദേവസി എംഎൽഎ അ ധ്യ ക്ഷത വഹിച്ചു.
കവിയും ഗാനരചയിതാവുമായ വയലാർ ശരത് ചന്ദ്രവർമ മുഖ്യാതിഥിയായിരുന്നു. ഗായകൻ വൈഷ്ണവ് ഗിരീഷിനെ ആദരിച്ചു.
മുൻ എംഎൽഎ എ.കെ. ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശിധരൻ, ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ഷീജു, കവികളായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സോബിൻ മഴ വീട്, പ്രസ് ഫോറം പ്രസിഡന്റ് സി.കെ. പോൾ, ജില്ലാ പഞ്ചായത്തംഗം സി.ജി. സിനി, സി.കെ. ശശി, ആന്റോ കല്ലേലി തുടങ്ങിയവർ പ്രസംഗിച്ചു.