ഒട്ടേറെ വിവാദങ്ങളുടെയും വാക്കുതര്‍ക്കങ്ങളുടെയും അകമ്പടിയോടെയാണ് ദിലീപ് നായകനായ രാമലീല തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍, ചിത്രം തിയേറ്ററുകളില്‍ എത്തിയതിന്റെ മൂന്നാംനാള്‍ തന്നെ അതിലെ നിര്‍ണായകമായ രംഗങ്ങള്‍ പലതും ചോര്‍ന്ന് യൂട്യൂബില്‍ എത്തിയിരിക്കുകയാണ്. രാഷ്ട്രീയ ത്രില്ലറായ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ ക്ലൈമാക്സെന്നിരിക്കേ അതുള്‍പ്പെടെയുള്ള ഭാഗങ്ങളാണ് യൂട്യൂബില്‍ എത്തിയിരിക്കുന്നത്.
ചോര്‍ന്നതെല്ലാം തന്നെ ചിത്രത്തിലെ സുപ്രധാനമായ വഴിത്തിരിവുകളായ രംഗങ്ങളാണ് എന്നതാണ് നിര്‍ഭാഗ്യകരം. ഇതെല്ലാം തന്നെ തിയേറ്ററില്‍ നിന്ന് പകര്‍ത്തിയ ക്വാളിറ്റിയില്ലാത്ത രംഗങ്ങളാണ്. ഡേ ബ്രേക്കിംഗ്, അശ്വതി ക്രിയേഷന്‍സ്, കേരള കഫെ, അക്ഷയ് ചന്ദ്രന് എന്നീ അക്കൗണ്ടുകളിലല് നിന്നാണ് ശനിയാഴ്ച യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.
ചിത്രത്തിന് കേരളത്തിലങ്ങോളമിങ്ങോളം വന്‍ സ്വീകാര്യത ലഭിക്കുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നതിനിടെയാണ് ഈ രംഗങ്ങള്‍ ചോര്‍ന്നത്. ഷൂട്ടിംഗ് നേരത്തെ പൂര്ത്തിയിായിരുന്നെങ്കിലും ദിലീപ് അറസ്റ്റിലായതോടെ ടോമിച്ചന് മുളകുപാടം നിര്‍മിച്ച ചിത്രത്തിന്റെ റിലീസിംഗ് അവതാളത്തിലാവുകയായിരുന്നു. പല തവണ നീട്ടിവച്ചശേഷമാണ് ചിത്രം സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്തത്.