മുൻവിധികളും കുപ്രചാരണങ്ങളും പൊളിച്ചെഴുതി രാമലീലയും രാമനുണ്ണിയും മലയാള മണ്ണിൽ പൊന്ന് വിളയിച്ചിട്ട് ഒരു വർഷം.
രാമലീല എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച അരുണ്‍ ഗോപിയുടെ ജീവിതം കൂടിയായിരുന്നു ഈ ചിത്രം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് ജയിലിലായത് മുതലായിരുന്നു രാമലീലയുടെ കഷ്ടകാലം ആരംഭിച്ചത്.
റിലീസ് പലതവണ മാറ്റിവച്ച ചിത്രം പരാജയമാണെന്ന് പലരും വിധിയെഴുതി. എന്നാൽ ഈ മുൻവിധികളെയെല്ലാം തച്ചുടയ്ക്കുന്ന പ്രതികരണമായിരുന്നു തീയറ്ററുകളിൽ നിന്നും ലഭിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്സ് ട്വിസ്റ്റ് കണ്ടവരെല്ലാം പറഞ്ഞു ഈ സംവിധായകൻ വേറെ ലെവൽ ആണെന്ന്.