കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ദിലീപ്! പ്രതി ഞാനാകണം എന്നൊരു തീരുമാനമുള്ളതുപോലെ; അഴിക്കുള്ളിലെ നായകനെ പിന്തുണച്ച് രാമലീലയുടെ രണ്ടാം ടീസര്‍ പുറത്ത്

hrthtദിലീപ് നായകനാകുന്ന രാമലീലയുടെ രണ്ടാം ടീസര്‍ പുറത്ത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് സബ് ജയില്‍ തടവിലിരിക്കേയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. സമകാലിക സംഭവങ്ങളോട് ചേര്‍ന്ന് നില്‍കുന്ന സംഭാഷണങ്ങള്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേരുകള്‍ ഉയര്‍ന്ന് വന്നപ്പോള്‍ മുതല്‍ രാമലീലയുടെ ഭാവിയെപ്പറ്റി നിര്‍മ്മാതാക്കള്‍ക്കും, സിനിമ പ്രേമികള്‍ക്കും ആശങ്കയുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ടീസറിലുടെ ചിത്രത്തിന്റെ റിലീസ് ഉടന്‍ ഉണ്ടാകുമെന്ന സൂചനകളാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്. ദിലീപിനെ പൂര്‍ണമായും പിന്തുണച്ചു കൊണ്ട് പുറത്തിറക്കിയിരിക്കുന്ന ടീസര്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

പ്രതി ഞാനാകണമെന്ന് ഒരു തീരുമാനമുള്ളത് പോലെയെന്ന ദിലീപ് കഥാപാത്രത്തിന്റെ സംഭാഷണവും, തെളിവുകള്‍ തീരുമാനിക്കും പ്രതി ആരാകണമെന്ന മുകേഷ് കഥാപാത്രത്തിന്റെ ആത്മഗതവും ഇതിന് അടിവരയിടുന്നതാണ്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തിയേറ്റര്‍ അസോസിയേഷന്‍ ഫിയോക്ക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ ദിലീപ് ചിത്രം രാമലീലയുടെ റിലീസിന് തടസമില്ലെന്നും, ഇതിനായുള്ള സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമനുണ്ണി എന്ന രാഷ്ട്രിയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, വിജയ രാഘവന്‍, സിദ്ധിഖ്, ശ്രീനിവാസന്‍, രാധിക ശരത് കുമാര്‍ എന്നിവര്‍ അണിനിരക്കുന്നു.

https://youtu.be/tQloDuEx_bk

Related posts