രാമൻചിറ തോട് കൈയേറ്റം; അധികൃതരുടെ മൗനം  സ്വാ​ധീ​ന​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങിയാണെന്ന ആക്ഷേപവുമായി നാട്ടുകാർ

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭാ 22-ാം വാ​ർ​ഡി​ൽ ചെ​ട്ടി​പ​റ​ന്പ് വ​ണ്‍​വേ റോ​ഡി​നോ​ടു ചേ​ർ​ന്ന് ക​ട​ന്നു​പോ​കു​ന്ന രാ​മ​ൻ​ചി​റ തോ​ട് വീ​ണ്ടും കൈ​യേ​റു​ന്നു. അ​ന​ധി​കൃ​ത നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ന്പോ​ഴും അ​ധി​കൃ​ത​ർ ഇ​തൊ​ന്നും ക​ണ്ട​ഭാ​വം ന​ടി​ക്കു​ന്നി​ല്ല. മ​ഴ​വെ​ള്ളം ഒ​ഴു​കി​പോ​കാ​ൻ ഠാ​ണ​വി​ൽ​നി​ന്നും ആ​രം​ഭി​ച്ച് ഷ​ണ്‍​മു​ഖം ക​നാ​ലി​ൽ ചെ​ന്നു​ചേ​രു​ന്ന ഈ ​പൊ​തു​കാ​ന​യു​ടെ മു​ക​ളി​ലാ​ണു ഇ​പ്പോ​ൾ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ടൗ​ണ്‍​ഹാ​ൾ, ഫി​ഷ്മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം ഈ ​തോ​ട്ടി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ നി​ർ​മാ​ണം തോ​ട്ടി​ലെ നീ​രൊ​ഴു​ക്കി​ന് ത​ട​സ​മാ​കു​മെ​ന്നും തോ​ടി​ന്‍റെ വീ​തി​യെ​യും ഉ​യ​ര​ത്തെ​യും ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണെ​ന്ന് ഇ​തു സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യ്ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മൂ​ന്നു​മാ​സം മു​ന്പ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച ഉ​ട​ൻ ത​ന്നെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ നി​ർ​മാ​ണം ത​ട​ഞ്ഞി​രു​ന്നു. പി​ന്നീ​ട് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ നി​ർ​ത്തി വ​ച്ചി​രു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ൾ വീ​ണ്ടും ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് പൊ​തു​കാ​ന ക​യേ​റി സ്ലാ​ബി​ടു​ന്ന​തി​നു വേ​ണ്ടി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന ആ​രോ​പ​ണം ഉ​ണ്ട്.

കാ​ന​യി​ൽ നി​ന്നു​യ​രു​ന്ന ദു​ർ​ഗ​ന്ധം ചൂ​ണ്ടി​ക്കാ​ട്ടി സ്വ​കാ​ര്യ​വ്യ​ക്തി ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കൗ​ണ്‍​സി​ൽ തോ​ടി​നു മു​ക​ളി​ൽ സ്ലാ​ബി​ടാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. കാ​ന​യി​ലൂ​ടെ​യു​ള്ള വെ​ള്ള​ത്തി​ന്‍റെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടാ​ത്താ​തെ, ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ക​ണം നി​ർ​മാ​ണ​മെ​ന്ന് ന​ഗ​ര​സ​ഭ​യു​ടെ നി​ർ​ദേ​ശം കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

സ്വാ​ധീ​ന​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത്ത​രം കൈ​യേ​റ്റ​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നു ന​ട​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​മു​ണ്ട്.​തോ​ട്ടി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച് തോ​ടി​നെ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related posts