ഗുരുവായൂർ: ഓരോരുത്തരുടേയും ബോധ്യത്തിന് അനുസരിച്ച് വായിക്കാൻ കഴിയുന്ന ഗ്രന്ഥമാണ് രാമായാണം.എന്നാൽ അത് മറ്റാരെങ്കിലും വായിക്കാൻ പാടില്ല എന്ന നിലയ്ക്ക് ആരെങ്കിലും അതിന്റെ നേരവകശികാളായി മാറുന്നത് ശരിയല്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഗുരുവായൂരിൽ പറഞ്ഞു.
ഗുരുവായൂർ ദേവസ്വം ചുമർചിത്രകേന്ദ്രത്തിന്റെ ആഭിമുഖ്യത്തൽ നടത്തുന്ന ചിത്രരാമായണം ദേശീയ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനാധിപത്യത്തിന്റെ ആദ്യ പാഠങ്ങൾ ലോകത്തോട് ഉദ്ഘോഷിച്ച ഗ്രസന്ഥങ്ങളാണ് രാമയാണവും മാഹാഭരതവും എന്ന് അദ്ദേഹം കൂട്ടിച്ചേർച്ചു.
ദെവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് അധ്യക്ഷനായി.ചുമർചിത്രപഠന കേന്ദ്രം പ്രിൻസിപ്പൽ കെ.യു.കൃഷ്ണകുമാർ ആമുഖ പ്രഭാഷണം നടത്തി.ദേവസ്വം ഭരണസമിതി അംഗങ്ങളായ എം.വിജയൻ,പി.ഗോപിനാഥൻ,കെ.കെ.രാമചന്ദ്രൻ,എ.വി.പ്രശാന്ത്്്,കോളജ് ഓഫ് ഫൈൻ ആർട്ട്സ് റിട്ട.പ്രിൻസിപ്പാൾ പ്രൊഫ.കാട്ടൂർ നാരായണ പിള്ള,അഡ്മിനിസ്ട്രേറ്റർ സി.സി.ശശീധരൻ,മുരളി പുറനാട്ടുകര എന്നിവർ പ്രസംഗിച്ചു.