തെന്നിന്ത്യയില്‍ നിന്ന് തുടക്കമിട്ട് ബോളിവുഡില്‍ വരെ സാന്നിധ്യമറിയിച്ച നടിയാണ് രംഭ. മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി രംഭ മലയാളി മനസിലും ഇടംനേടിയിരുന്നു. നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കുമെന്ന,് വിവാഹശേഷം കാനഡയില്‍ താമസമാക്കിയ രംഭ പറയുന്നുണ്ടെങ്കിലും തന്റെ വിവാഹത്തെയും കുടുംബജീവിതത്തെയും കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് എതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് രംഭ.
‘വിവാഹം കഴിഞ്ഞ നടിമാര്‍ അഭിനയിക്കുമ്പോഴും ഭര്‍ത്താവിനൊപ്പമല്ലാതെ ഏതെങ്കിലും പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും ഇത്തരം ഗോസിപ്പുകള്‍ പതിവാണ്. സിനിമാക്കാരുടെ വിവാഹമോചന വാര്‍ത്തകള്‍ക്ക് ഒരുപാട് വായനക്കാരുമുണ്ട്. എന്നാല്‍ എന്റെ വിവാഹമോചന വാര്‍ത്തകളില്‍ ഒരു കഴമ്പുമില്ല. എന്റെ സഹോദരന്റെ വിവാഹമോചനവും ആരൊക്കെയോ എന്റെ പേരില്‍ അവതരിപ്പിച്ചു. വീട്ടമ്മയുടെ വേഷത്തില്‍ എന്നെ തളച്ചിടാന്‍ എന്റെ ഭര്‍ത്താവിന് ആഗ്രഹമില്ലായിരുന്നു.
കാനഡയില്‍ ബിസിനസ് കാര്യങ്ങള്‍ നോക്കി നടത്താന്‍ ഞാനും വേണമെന്ന് അദ്ദേഹത്തിന് വാശിയായിരുന്നു. അദ്ദേഹം എന്നെ എല്ലാത്തിനും പ്രാപ്തയാക്കി. ജീവിതത്തില്‍ പല പ്രയാസങ്ങളിലൂടെയും എല്ലാവരും കടന്നുപോകും. കരിയറില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടാകും. എന്നാല്‍ അത്യന്തികമായി എല്ലാം സന്തോഷമാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. സിനിമയിലെ സുരക്ഷയെപ്പറ്റി ഇന്ന് വലിയ ചര്‍ച്ചയാണ്. സിനിമയില്‍ മാത്രമല്ല എല്ലാ തൊഴില്‍ മേഖലകളിലും സ്ത്രീകള്‍ക്ക് സ്വതന്ത്യത്തോടെ ഇടപഴകാന്‍ പറ്റണം. കുറ്റാരോപിതനായ നടനൊപ്പവും ആക്രമിക്കപ്പെട്ട നടിക്കൊപ്പവും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവരുമായി അടുപ്പമായിരുന്നു. എല്ലാം ഒരു ദുസ്വപ്നമാകണേ എന്നാണ് എന്റെ പ്രാര്‍ത്ഥന’ രംഭ പറയുന്നു.
2010 ലാണ് തമിഴ് വംശജനും കനേഡിയന്‍ പൗരനുമായ ഇന്ദ്രന്‍ പത്മനാഥനെ രംഭ വിവാഹം കഴിച്ചത്. പിന്നീട് കുറേക്കാലത്തിനുശേഷം ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നെന്നും പിന്നീട് കുറേക്കാലത്തിനുശേഷം ഭര്‍ത്താവുമായി ഒന്നിക്കാന്‍ ഉത്തരവിടണമെന്നാവാശ്യപ്പെട്ട് നടി രംഭ കോടതിയെ സമീപിച്ചിരുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതെക്കുറിച്ചാണ്, പ്രചരിക്കുന്ന വാര്‍ത്തകളുമായി സത്യാവസ്ഥയ്ക്ക് ബന്ധമൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് രംഭ പ്രതികരിച്ചിരിക്കുന്നത്.